Quantcast

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ട്; മൻ കി ബാത്തിൽ പ്രധാനമന്ത്രി

സൗജന്യ വാക്‌സിൻ പദ്ധതി തുടരും; മരുന്ന്, ഓക്‌സിജൻ കമ്പനികളുമായി ചർച്ച നടത്തി

MediaOne Logo

Web Desk

  • Published:

    25 April 2021 6:42 AM GMT

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ട്; മൻ കി ബാത്തിൽ പ്രധാനമന്ത്രി
X

കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചാണു നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്നതിനിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്. കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും. 45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്‌സിൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. വാക്‌സിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. സൗജന്യ വാക്‌സിൻ പദ്ധതി ഇനിയും തുടരും-ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ മോദി പറഞ്ഞു.

മരുന്ന്, ഓക്‌സിജൻ കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഓൺലൈൻ ചികിത്സയ്ക്ക് ഡോക്ടർമാർ തയാറാകണം. വാക്‌സിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വീണുപോകരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഓക്‌സിജൻ ക്ഷാമത്തിലും പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതതിലും രാജ്യം വലയുന്നതിനിടെയാണ് രാവിലെ പതിനൊന്നിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാൽ, ഓക്‌സിജൻ ക്ഷാമത്തെച്ചൊല്ലിയുള്ള ആശങ്കകളെക്കുറിച്ചും ആശുപത്രികളിലെ സ്ഥിതിഗതികളെക്കുറിച്ചുമൊന്നും മോദി പ്രതികരിച്ചിട്ടില്ല. ഓക്‌സിജൻക്ഷാമത്തിനും പ്രതിരോധ മരുന്നുകളുടെ ദൗർലബ്യത്തിനും കൈക്കൊണ്ട പരിഹാരങ്ങളെക്കുറിച്ചും സംസാരത്തിൽ പരാമർശമില്ല.

TAGS :

Next Story