റമദാൻ: രാത്രി കർഫ്യൂ പുനക്രമീകരിക്കണമെന്ന് മുസ്‌ലിം സംഘടനകൾ
സമസ്ത, ജമാഅത്തെ ഇസ്‌ലാമി, ഇമാം കൗൺസിൽ സംഘടനകളും പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ഡോ. ഹുസൈൻ മടവൂർ എന്നിവരും മുഖ്യമന്ത്രിയെ സമീപിപ്പിച്ചു
റമദാൻകാലം പരിഗണിച്ച് പത്തുമണിക്ക് തുടങ്ങുന്ന രീതിയിൽ രാത്രി കർഫ്യൂ സമയം പുനക്രമീകരിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. റമദാനിൽ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടക്കുന്നുണ്ട്. ഇതുകഴിഞ്ഞ് വീടുകളിലെത്താനുള്ള സമയംകൂടി പരിഗണിച്ച് രാത്രി കർഫ്യൂ സമയം മാറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. പള്ളികളിലെ നമസ്‌കാരത്തിന് തടസ്സമുണ്ടാകാത്ത തരത്തിൽ സമയ പുനക്രമീകരണം വേണമെന്ന് തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാത്രികാല പ്രാർഥനയെയും പ്രഭാതപ്രാർഥനയെയും ബാധിക്കാത്ത തരത്തിൽ കർഫ്യു ക്രമീകരിക്കണമെന്ന് ഇമാം കൗൺസിൽ ഭാരവാഹികളും ആവശ്യപ്പെട്ടു.
Adjust Story Font
16