സാഹിത്യകാരൻ സുകുമാർ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
സാഹിത്യകാരൻ സുകുമാർ കക്കാട് അന്തരിച്ചു. 82 വയസായിരുന്നു. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
കവി, നോവലിസ്റ്റ്, പ്രഭാഷകൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സുകുമാർ കക്കാട് മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. പ്രൈമറി സ്‌കൂൾ അധ്യാപകനായാണഅ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വേങ്ങര ഗവ. ഹൈസ്‌ക്കൂൡ മലയാളം അധ്യാപകനായിരുന്നു.
ഫിലിം സൈറ്റ് അവാർഡ്(1973), മാമൻ മാപ്പിള നോവൽ അവാർഡ്(1983), സി.എച്ച് അവാർഡ്(2005), അബൂദബി കെഎംസിസി പുരസ്‌കാരം(2008), സംസ്‌കൃതി ജിദ്ദ അവാർഡ്(2012), ജെയ്ഹൂൻ എക്‌സെലൻ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അകലുന്ന മരുപ്പച്ചകൾ, മരണച്ചുറ്റ്, ഡൈസ്‌നോൺ, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, കലാപം കനൽവിരിച്ച മണ്ണ്, കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, അന്തിക്കാഴ്ചകൾ, കണ്ണീരിൽ കുതിർന്ന കസവുതട്ടം നോവലുകളാണ്. ജ്വാലാമുഖികൾ, പാട്ടിന്റെ പട്ടുനൂലിൽ, സ്‌നേഹഗോപുരം, മരുപ്പൂക്കൾ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
വിശാലാക്ഷിയമ്മയാണ് ഭാര്യ. സുധീർ, സുനിൽ മക്കളാണ്. മരുമക്കൾ: സിന്ധു, അനില.
Adjust Story Font
16