Quantcast

സ്ഥിതി അതിതീവ്രം; രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് എറണാകുളത്ത്

മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ രോഗം ബാധിച്ചു

MediaOne Logo

Web Desk

  • Updated:

    2021-04-25 05:45:46.0

Published:

25 April 2021 5:04 AM GMT

സ്ഥിതി അതിതീവ്രം; രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് എറണാകുളത്ത്
X

എറണാകുളത്ത് കൈവിട്ട് കാര്യങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കോവിഡ് രോഗം പിടിപെട്ടതാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

ദിവസം 15,000ത്തിലധികം പരിശോധനകളാണ് എറണാകുളത്ത് നടക്കുന്നത്. ഇതിൽ ഇന്നലത്തെ പോസിറ്റീവിറ്റി നിരക്ക് 21.77 ശതമാനമാണ്. മൊത്തം ജനസംഖ്യയായ 35 ലക്ഷത്തിൽ 1.65 ലക്ഷത്തിന് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. അതായത് 21ൽ ഒരാൾവീതം എന്ന നിലയ്ക്കാണ് ജില്ലയിലെ പോസിറ്റീവിറ്റി നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ, ലഖ്‌നൗ, പൂനെ എന്നിവിടങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി എറണാകുളത്തെക്കാൾ കുറഞ്ഞ തോതാണുള്ളത്. നഗരപ്രദേശങ്ങളെക്കാൾ ഗ്രാമങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന വിവരം.

നിലവിലെ ആവശ്യത്തിനുള്ള കിടക്കകളും സൗകര്യങ്ങളും സജ്ജീകരണങ്ങളും ജില്ലയിലുണ്ടെന്ന് എറണാകുളം ഡിഎംഒ ഡോ. എൻകെ കുട്ടപ്പൻ മീഡിയാവണ്ണിനോട് പറഞ്ഞു. വരും ദിവസങ്ങളിലും കോവിഡ് വ്യാപനത്തില്‍ വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സന്നാഹങ്ങളും സംവിധാനങ്ങളും വേണം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. മന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.

അതിനിടെ, സംസ്ഥാനത്ത് തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടുന്നു. തിരുവനന്തപുരത്ത് ഐസിയുകൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

TAGS :

Next Story