Quantcast

കോവിഡ് പോരാളികൾക്കും മക്കൾക്കും യുഎഇയുടെ സ്‌കോളർഷിപ്പ്

യുഎഇയിലെ സർവകലാശാലകളിലും കോളേജുകളിലും ഉപരിപഠനത്തിനാണ് സ്‌കോളർഷിപ് നൽകുക

MediaOne Logo

Web Desk

  • Published:

    30 April 2021 3:59 AM GMT

കോവിഡ് പോരാളികൾക്കും മക്കൾക്കും യുഎഇയുടെ സ്‌കോളർഷിപ്പ്
X

കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര പോരാളികൾക്കും മക്കൾക്കും സ്‌കോളർഷിപ് പദ്ധതിയുമായി യുഎഇ ഭരണകൂടം. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും ഉപരിപഠനത്തിനാണ് സ്‌കോളർഷിപ് നൽകുക. ഈ വർഷം തന്നെ പദ്ധതി നടപ്പാക്കും.

അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് സ്‌കോളർഷിപ് പദ്ധതി. മുൻനിര പോരാളികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫിസാണ് സ്‌കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇയിലെ സർക്കാർ സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും.

Education@FrontlineHeroes.ae എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോഴ്‌സിന് പ്രവേശനം നൽകിക്കൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഉൾപ്പെടെ രേഖകൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. സ്‌കോളർഷിപ്പിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്ന ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫിസ് പിന്നീട് സർവകലാശാല അധികൃതരെ നേരിട്ട് ബന്ധപ്പെടും.

TAGS :

Next Story