മത്സരാനുമതി നിഷേധിച്ച സംഭവം: മാതൃരാജ്യത്തിനൊപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍
മത്സരാനുമതി നിഷേധിച്ച സംഭവം: മാതൃരാജ്യത്തിനൊപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍
ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരത്തിന് അനുമതി നിഷേധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ മാതൃരാജ്യത്തിന്റെ തിരുമാനത്തിന് ഒപ്പമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.
ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരത്തിന് അനുമതി നിഷേധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ മാതൃരാജ്യത്തിന്റെ തിരുമാനത്തിന് ഒപ്പമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പത്താന്‍.
ദുബൈയില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മല്‍സരം നടത്താന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. രാജ്യത്തിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയില്‍ മാതൃരാജ്യം സ്വീകരിക്കുന്ന തീരുമാനം അനുസരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഐപിഎല്ലില്‍ ടീമുകള്‍ അവസരം നല്‍കാതിരുന്നതടക്കം നിരവധി തിരിച്ചടികള്‍ കരിയറില്‍ നേരിട്ടുവെങ്കിലും ഇന്ത്യന്‍ ടീമില്‍ താന്‍ തിരിച്ചെത്തുക തന്നെ ചെയ്യുമെന്ന് ഇര്‍ഫാന്‍ പത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇര്‍ഫാന്‍ പത്താന്‍ ബ്രാന്‍ഡ് അംബാസഡറായ അഡ്രസ് അപാരല്‍സിന്റെ സുഗന്ധദ്രവ്യ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാനാണ് അദ്ദേഹം ദുബൈയിലെത്തിയത്.
Adjust Story Font
16