11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക് വൻതിരിച്ചടി
ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്
2021 സെപ്തംബറിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങൾക്കിടെ ആദ്യമായാണ് ജിയോയിൽ നിന്നും ഇത്രയും പേർ കൊഴിഞ്ഞുപോകുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്. എക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയാണ് തിരിച്ചടിക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലോ എൻഡ് മൊബൈൽ ഉപയോക്താക്കൾ അവരുടെ ഫോണുകൾ റീചാർജ് ചെയ്യാത്തതിന്റെ ഫലമാണ് പെട്ടെന്നുള്ള ഇടിവ്.
അതേസമയം, വരിക്കാരിൽ ഇടിവ് നേരിട്ടെങ്കിലും മറ്റ് മേഖലകളിൽ ജിയോക്ക് കഴിഞ്ഞമാസം നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വരിക്കാരിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയിൽ നിന്ന് 143.6 രൂപയായി ഉയർന്നു. എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെ അപേക്ഷിച്ച് ജിയോക്ക് ഇത് വലിയ നേട്ടമാണ്.
Adjust Story Font
16