വാട്‌സ്ആപ്പ് വോയ്‌സ് മെസേജിൽ പുതിയ അപ്‌ഡേഷൻ വരുന്നു
വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്
വാട്സ്ആപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്.
വോയ്സ് മെസേജുകൾക്ക് വാട്സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജിൽ സമാനമായ വേവ് ഫോം ഫീച്ചർ ലഭ്യമാണ്.നിലവിൽ ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ പരസ്പരം അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്ക് മാത്രമേ വേവ് ഫോം കാണാനാവൂ എന്ന് വാബീറ്റാ ഇൻഫൊ റിപ്പോർട്ട് ചെയ്തു.
വേവ് ഫോമിനെ കൂടാതെ മെസേജ് റിയാക്ഷനുകൾ വരുമ്പോഴുള്ള നോട്ടിഫിക്കേഷൻ ഓഫ് ചെയ്തുവെക്കുന്നതിനുള്ള ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. മെസേജ് റിയാക്ഷൻ ഫീച്ചർ ഇതുവരെയും വാട്സാപ്പ് ബീറ്റാ പരീക്ഷണത്തിനായി അവതരിപ്പിച്ചിട്ടില്ല. ഒരു ടോഗിൾ ബട്ടനാണ് ഇതിനായി നൽകിയിട്ടുള്ളത്. മാത്രവുമല്ല നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനുള്ള ഫീച്ചർ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കുമായി ലഭ്യമാക്കിയിട്ടില്ല.
Adjust Story Font
16