4ജിയുടെ അതേ നിരക്ക്, സിം മാറ്റണ്ട; 8 നഗരങ്ങളിൽ എയർടെലിന്റെ '5ജി വേഗത'
5ജി സേവനം പ്രയോജനപ്പെടുത്തുന്നവർ 4ജി പ്ലാനിന് വരുന്ന ചാർജ് നൽകിയാൽ മതി
ന്യൂഡൽഹി: രാജ്യത്തെ 8 നഗരങ്ങളിൽ 5ജി സേവനം മെച്ചപ്പെട്ട നിലയിൽ പുരോഗമിക്കുന്നതായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനി എയർടെൽ. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നിവിടങ്ങളിലാണ് സർവീസ് തുടങ്ങിയതെന്നും എയർടെൽ അറിയിച്ചു.
5ജി സേവനം പ്രയോജനപ്പെടുത്തുന്നവർ 4ജി പ്ലാനിന് വരുന്ന ചാർജ് നൽകിയാൽ മതി. ഏത് 5ജി മൊബൈൽ ഹാൻഡ് സെറ്റിലും നിലവിലെ സിം ഉപയോഗിച്ച് തന്നെ ഉപഭോക്താവിന് 5ജി സേവനം ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഒക്ടോബർ ഒന്നിനാണ് 8 നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചത്.
5ജി സിഗ്‌നൽ ലഭിക്കുന്നവർക്ക് 5ജിയിലേക്ക് മാറാം. എന്നാൽ ഡേറ്റയുടെ ഉപഭോഗം കൂടുതലാണ് എന്ന് തോന്നിയാൽ 4ജിയിലേക്ക് മാറാനുള്ള ഓപ്ഷനുമുണ്ട്. വരിക്കാരന്റെ സ്വാതന്ത്ര്യം അനുസരിച്ച് 5ജി തെരഞ്ഞെടുക്കാം. ഇതിൽ നിർബന്ധബുദ്ധിയില്ലെന്നും കമ്പനി അറിയിച്ചു.
Adjust Story Font
16