സ്ഥിരനിക്ഷേപ പദ്ധതിയുമായി ആമസോൺ പേ
ഗൂഗ്ൾ പേ സ്ഥിരനിക്ഷേപ സൗകര്യം ഉപഭോക്താക്കൾക്ക് നൽകിയതിന് പിന്നാലെയാണ് ആമസോണിൻ്റെ പുതിയ നീക്കം
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ആമസോൺ പേ. ഗൂഗ്ൾ പേ സ്ഥിരനിക്ഷേപ സൗകര്യം ഉപഭോക്താക്കൾക്ക് നൽകിയതിന് പിന്നാലെയാണ് ആമസോണിൻ്റെ പുതിയ നീക്കം. 50 ദശലക്ഷം ഉപഭോക്താക്കൾക്കായിരിക്കും ആമസോണിൻ്റെ ഈ സേവനം ലഭിക്കുക.
ഇന്ത്യയിൽ ബിൽ പേമെൻ്റ് സംവിധാനങ്ങളിൽ ഒന്നാം സ്ഥാനമുള്ള ആമസോൺ പേ കുവേര ഡോട്ട് ഇൻ എന്ന സ്റ്റാർട്ടപ്പുമായി ചേർന്നാണ് സ്ഥിരനിക്ഷേപ സൗകര്യം ഒരുക്കുന്നത്. വൈകാതെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആമസോൺ.
ഉപഭോക്താക്കൾക്ക് എല്ലാ സർവ്വീസും ഓൺലൈനായി നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ ആമസോൺ പേ ഡയറക്ടർ വികാസ് ബൻസൽ പറഞ്ഞു. അതിൻ്റെ ഭാഗമാണ് സ്ഥിരനിക്ഷേപ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ൽ നിലവിൽ വന്ന കുവേര മ്യൂച്ചൽ ഫണ്ട് ഉൾപ്പെടെയുള്ള പേഴ്സണൽ ഫിനാൻസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. 28,000 കോടിരൂപയോളം ആസ്തിയുള്ള കമ്പനിക്ക് 1.1 ദശലക്ഷം നിക്ഷേപകരുണ്ട്
Adjust Story Font
16