ലോകത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ഒന്നാമതായി ആപ്പിൾ
വിപണി മൂലധനം മുന്ന് ട്രില്ല്യൺ ഡോളറാകുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് ആപ്പിൾ
ലോകത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ഒന്നാമതായി ആപ്പിൾ. മുന്ന് ട്രില്ല്യണിലധികം ഡോളറാണ് ആപ്പിളിന്റെ വിപണി മൂലധനം. ലോകത്തെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള 10 കമ്പനികളിൽ എട്ടെണ്ണവും അമേരിക്കൻ കമ്പനികളാണ്.
വിപണി മൂലധനം മുന്ന് ട്രില്ല്യൺ ഡോളറാകുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് ആപ്പിൾ. ഏറ്റവും കൂടുതൽ ജി.ഡി.പിയുള്ള 10 രാജ്യങ്ങളിൽപ്പെട്ട ഫ്രാൻസ്, ഇറ്റലി, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ കൂടുതലാണ് ആപ്പിളിന്റെ വിപണി മൂലധനം. കമ്പനിയുടെ വിപണിമൂലധനം അമേരിക്ക, ജപ്പാൻ, ജർമനി, ഇന്ത്യ, ഇഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ജി.ഡി.പിയുടെ തൊട്ടു പുറകെയാണ്.
ലോകത്തിലെ ഏറ്റവും കൂടുതൽ ജി.ഡി.പിയുള്ള രാജ്യങ്ങൾ
രാജ്യങ്ങൾ | ജി.ഡി.പി (ബില്ല്യൺ ഡോളർ) |
അമേരിക്ക | 26854 |
ചൈന | 19374 |
ജപ്പാൻ | 4410 |
ജർമനി | 4309 |
ഇന്ത്യ | 3750 |
ഇംഗ്ലണ്ട് | 3159 |
ഫ്രാൻസ് | 2924 |
ഇറ്റലി | 2170 |
കാനഡ | 2090 |
ബ്രസീൽ | 1964 |
ലോകത്തിലെ ഏറ്റവും കൂടുതൽ മൂല്യമുള്ള കമ്പനികൾ
കമ്പനി | വിപണി മൂലധനം (ബില്ല്യൺ ഡോളർ) |
ആപ്പിൾ | 3039 |
മൈക്രോസോഫ്റ്റ് | 2459 |
സൗദി അരാംകോ | 2084 |
ആൽഫബെറ്റ് (ഗൂഗിൾ) | 1646 |
ആമസോൺ | 1315 |
എൻവിഡിയ | 1133 |
ടെസ്ല | 810.47 |
മെറ്റ | 798.82 |
ബെക്ക്‌ഷൈർ ഹതവേ | 763.33 |
ടി.എസ്.എം.സി | 515.26 |
അതുപോലെ ലോകത്തെ മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുളള മൈക്രോസോഫ്റ്റിന്റെ വിപണി മുലധനം ഇറ്റലി, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ കൂടുതലാണ്. മൂന്നാം സ്ഥാനത്തുള്ള സൗദി അരാംകോയുടെ വിപണി മൂലധനം ബ്രസീലിന്റെ ജി.ഡി.പിയേക്കാൾ കൂടതലാണ്.
Adjust Story Font
16