ആപ്പിളിൻ്റെ പുതിയ ഐ.ഒ.എസ് ഇന്നെത്തും; അറിയാം ഐ.ഒ.എസ് 17 ലെ 10 കിടലൻ ഫീച്ചറുകൾ
സെപ്റ്റംബർ 18 രാത്രി 10.30 നാണ് ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് അവതരിപ്പിക്കുന്നത്
ഇനി എന്ത് എളുപ്പം
ഐ.ഒ.എസ് 17 ൽ എല്ലാവരെയും കോരിത്തരിപ്പിച്ച ഫിച്ചറാണ് നെയിം ഡ്രോപ്പ്. രണ്ട് ഐഫോണുകൾ അടുത്തടുത്ത് വച്ചുകൊണ്ട് കോൺടാക്ട് വിവരങ്ങൾ വളരെ എളുപ്പത്തിൽ പങ്കിടാൻ സാധിക്കുന്ന ഫീച്ചറാണിത്. ഒരു ഫോണിൽ നിന്നും ഒഴുകി രണ്ടാമത്തെ ഫോണിലേക്ക് പോകുന്ന രീതിയിലാണ് കാണാൻ സാധിക്കുക.
ഇതിലൂടെ രണ്ടു വ്യക്തികൾക്കും അവർ പങ്കിടാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പറുകളോ ഇമെയിൽ വിലാസങ്ങളോ തിരഞ്ഞെടുക്കാനും അവരുടെ കോൺടാക്ട് പോസ്റ്ററുകൾ പങ്കുവെക്കാനും കഴിയും.
ഇനി നമുക്ക് തീരുമാനിക്കാം
നമ്മൾ കോൾ ചെയ്യുന്ന വ്യക്തിയുടെ ഐഫോണിൽ ദൃശ്യമാകുന്ന രീതിയിൽ നമ്മൾക്ക് കോൺടാക്ട് പോസ്റ്ററുകൾ നിർമിക്കാൻ സാധിക്കുന്ന ഫീച്ചറാണിത്. ഈ പോസ്റ്ററിൽ ഒരു ഫോട്ടോയോ മെമോജിയോ ഉൾപ്പെടുത്താനാകും. കൂടാതെ ഇതിന്റെ ഫോണ്ടും ബാക്ക് ഗ്രൗണ്ട് കളറും നമ്മുടെ ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ബിൽഡ് ഇൻ ഫോൺ ആപ്പിലും തേർഡ് പാർട്ടി കോളിംഗ് ആപ്പുകളിലും ഇത് ലഭ്യമാകും.
സ്റ്റാൻഡ് ബൈ മോഡ്
ഐഫോണിനെ ഇനി ഒരു ടേബിൾ ക്ലോക്കായോ സ്മാർട്ട് ഡിസ്‌പ്ലേയായോ ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് സ്റ്റാൻഡ് ബൈ മോഡ്. ചാർജിലിടുമ്പോൾ സ്റ്റാൻഡ് ബൈ മോഡ് ഐഫോണിനെ ഒരു സ്മാർട്ട് ഡിസ്‌പ്ലേയാക്കി മാറ്റും.
ഇഷ്ടാനുസൃതം രുപമാറ്റം വരുത്താവുന്ന രീതിയിലാണ് ഇതിന്റെ ഇന്റർഫേസ്. അതുകൊണ്ട് തന്നെ വിവിധ രീതിയിലുള്ള ക്ലോക്ക്, കലണ്ടർ, ഗ്യാലറിയിലെ പ്രിയപ്പെട്ട ഫോട്ടോകൾ, കാലാവസ്ഥാ പ്രവചനം, മ്യൂസിക് പ്ലേബ്ലാക്ക് നിയന്ത്രണങ്ങൾ, വിഡ്ജറ്റുകൾ എന്നിവയും മറ്റും ഇതിൽ കാണിക്കാനാകും. ഇതു കൂടാതെ ലൈവ് ആക്ടിവിറ്റികൾ, സിരി, ഇൻകമിംഗ് കോളുകൾ, നോട്ടിഫിക്കേഷനുകളും എന്നിവയും പ്രദർശിപ്പിക്കാൻ സാധിക്കും. ഐഫോൺ 14 പ്രോയുടെ ഓൾവൈസ് ഓൺ ഡിസ്‌പ്ലേയിലും ഈ ഫീച്ചർ പ്രവർത്തിക്കും.
ഇനി വോയിസ് മെയിലും വായിക്കാം
ആരെങ്കിലും വോയിസ് മെയിൽ അയക്കുമ്പോൾ അത് സ്‌ക്രീനിലിൽ തത്സമയ ട്രാൻസ്‌ക്രിപ്ഷൻ നൽകുന്ന ഫീച്ചറാണ് ലൈവ് വോയിസ് മെയിൽ. മറ്റൊരു രീതിയിൽ പറഞ്ഞാൽ വോയിസ് മെയിൽ സ്‌ക്രീനിൽ ടെക്‌സ്റ്റുകളായി പ്രദർശിപ്പിക്കും. ഇതിലുടെ പെട്ടെന്ന് തന്നെ മറുപടി നൽകാൻ സാധിക്കും.
മെസേജുകൾക്ക് സ്വൈപ് ചെയ്ത് മറുപടി നൽകാം
വാട്‌സ് ആപ്പിലും ടെലഗ്രാമിലുമുള്ളത് പോലെ മെസേജുകൾ സൈ്വപ് ചെയ്ത് അതിന് മറുപ്പടി നൽകാവുന്ന ഫിച്ചറാണ് Swipe to Reply in iMessage.
ഇൻ്ററാക്ടീവ് വിഡ്ജെറ്റ്
നിലവിൽ ഏറ്റവും മികച്ച വിഡ്‌ജെറ്റുകളുള്ളത് ഐഫോണിലാണ് ഇപ്പോഴിതാ കൂടുതൽ രസകരമായ ഇന്ററാക്ടീവ് വിഡ്‌ജെറ്റുകൾ പുറത്തിറക്കുകയാണ് ആപ്പിൾ. റിമൈൻഡറുകൾ പൂർത്തിയക്കിയത് അടയാളപ്പെടുത്തുക, പാട്ടോ പോഡ്കാസ്‌റ്റോ പ്ലേ ചെയ്യുകയോ പോസ് ചെയ്യുകയോ ചെയ്യുക, ഹോം ആപ്പിലെ അക്‌സസറികൾ നിയന്തിക്കുക എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് വിഡ്ജറ്റുകളിൽ വരുന്നത്. ഹോം സ്‌ക്രീനിലും ലോക്ക് സ്‌ക്രീനിലും സ്റ്റാൻഡ് ബൈ മോഡിലും ഇന്ററാക്ടീവ് വിഡ്‌ജെറ്റുകൾ ലഭിക്കും.
ഹേയ് വേണ്ട ഇനി സിരി മതി
വോയിസ് അസിസ്റ്റൻഡായ സിരിയെ ഇനി ഹേയ് സിരി എന്നു വിളിക്കേണ്ട പകരം സിരി എന്നു മാത്രം വിളിച്ചാൽ മതി. ഐഫോൺ, ഐപാഡ്, മാക്, എയർ പോഡ്‌സ് ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളിൽ ഇത് ലഭ്യമാകും.
ഓട്ടോ കറക്ടിന് കൃത്യതയേറും
നമ്മളിൽ പലർക്കും ഏറെ ഉപകാരപ്രദമായ സേവനമാണ് ഓട്ടോ കറക്ട്. അക്ഷരതെറ്റുകളും ഗ്രാമർ പിഴവുകളും വരുമ്പോൾ തിരുത്താനും വാക്കുകൾ പ്രവചിക്കുന്ന വേർഡ് പ്രഡിക്ഷനും നമ്മളെ ഏറെ സഹായിക്കുന്ന ഫീച്ചറാണ്.
ഐ.ഒ.എസ് 17ൽ വാക്കുകൾ പ്രവചിക്കുന്നതിനുള്ള അത്യാധുനിക ഭാഷാ മോഡൽ ഉൾപ്പെടുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ടൈപ്പും ചെയ്യുമ്പോൾ നേരത്തേക്കാൾ കൂടുതൽ കൃത്യതയോടെ തെറ്റുകൾ തിരുത്തും.
മാപ് ഇനി ഓഫ്‌ലൈനിലും
ഓഫ്‌ലൈൻ ആയിരിക്കുമ്പോഴും ഉപയോക്താക്കൾക്ക് ഏതെങ്കിലും ഒരു മാപ് ഏരിയ ഡൗൺലോഡ് ചെയ്ത് ടേൺ ബൈ ടേൺ നാഗവിഗേഷൻ അക്‌സസസ് ചെയ്യാനും എത്തിച്ചേരുന്ന സമയം കാണാനും സ്ഥലങ്ങൾ കണ്ടെത്താനും മറ്റും കഴിയും.
സ്റ്റിക്കറുകൾ ഇനി എളുപ്പം നിർമിക്കാം
ലൈവ് സ്റ്റിക്കറുകൾ, ഇമോജികൾ, മൊമോജികൾ, ഐ മെസേജ് സ്റ്റിക്കർ പാക്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ സ്റ്റിക്കറുകളിലേക്കും ആക്‌സസ് നൽകുന്നതാണ് ഐ.ഒ.എസ് 17 ലെ പുതിയ സ്റ്റിക്കേഴ്്‌സ് ഡ്രേയർ ഫീച്ചർ. കൂടാതെ പൂച്ചയോ നായയോ പോലെ ഫോട്ടോയിലെ ഒരു വസ്തുവിനെ തൊട്ട് തത്സമയ സ്്റ്റിക്കറുകൾ നിർമിക്കാനും ഈ ഫീച്ചർ സഹായിക്കും.
Adjust Story Font
16