4ജി സൗജന്യ സിമ്മുമായി ബിഎസ്എൻഎൽ; നമ്പർ പോർട്ട് ചെയ്യുന്നവർക്കും ആനുകൂല്യം
സിംകാർഡിന് വരുന്ന 20 രൂപ ചെലവാണ് ഡിസംബർ 31 വരെ ഒഴിവാക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്
4ജി സിം സൗജന്യമായി നൽകുന്ന പദ്ധതി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഡിസംബർ 31 വരെ നീട്ടി. എന്നാൽ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളിൽ റീച്ചാർജ്് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ.
ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കും. സിംകാർഡിന് വരുന്ന 20 രൂപ ചെലവാണ് ഡിസംബർ 31 വരെ ഒഴിവാക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. എന്നാൽ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളിൽ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
നിലവിൽ കേരള സർക്കിളിലാണ് ഈ ഓഫർ നിലനിൽക്കുന്നത്. മറ്റു സർക്കിളുകളിലേക്കും ഈ ഓഫർ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, ബിഎസ്എൻഎൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഫോർജി സിം ലഭിക്കും.
Adjust Story Font
16