ഏറ്റവും വില കുറഞ്ഞ ഐഫോൺ ഉടൻ ഇറങ്ങും ? വിപണി കീഴടക്കാൻ ആപ്പിൾ
ഫോണിന്റെ വേഗത്തിലെങ്കിലും ഐഫോൺ എസ്ഇ അതിന്റെ എതിരാളികളേക്കാൾ മികവു പുലർത്തിയേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്
ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ പുറത്തിറക്കാൻ പോകുന്ന ഐഫോൺ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് വാർത്തകൾ. മാർച്ച് 8ന് അവരിപ്പിക്കാൻ പോകുന്ന ഐഫോണിന് 300 (ഏകദേശം 23,000 രൂപ) ഡോളറായിരിക്കും വിലയെന്നാണ് റിപ്പോർട്ട്. ഐഫോൺ എസ്ഇ 3/ എസ്ഇ 2022/ എസ്ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിന് എന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്. അതേസമയം, ഈ ഫോണിന് ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രീമിയം ഐഫോണുകൾക്കുള്ള എ15 ബയോണിക് ചിപ്പ് ഉൾക്കൊള്ളിക്കുക വഴി ലോകത്തെ ഏറ്റവും മികച്ച വിലകുറഞ്ഞ ഫോണുകളിലൊന്നായി തീർന്നേക്കാമെന്നു പറയുന്നു.
ഫോണിന്റെ വേഗത്തിലെങ്കിലും ഐഫോൺ എസ്ഇ അതിന്റെ എതിരാളികളേക്കാൾ മികവു പുലർത്തിയേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ ഫോൺ മതിയെന്നു കരുതുന്നവർ ഇപ്പോൾ കൂടുതലായി വാങ്ങിക്കൂട്ടുന്നത് വൺപ്ലസ് നോർഡ് സിഇ2 തുടങ്ങിയ മോഡലുകളാണ്. ഇതിന് ബ്രിട്ടനിൽ 300 ഡോളറാണ് വില. എന്നാൽ 6.4-ഇഞ്ച് വലുപ്പമുള്ള മികച്ച ഡിസ്പ്ലേയും 65ം ഫാസ്റ്റ് ചാർജിങ് ശേഷിയും അടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.
അതുപോലെ മികച്ച ഫോൺ വേണമെന്നുള്ളവർ പരിഗണിക്കുന്ന മറ്റൊരു മോഡൽ ഗൂഗിൾ പിക്സൽ 5എ ആണ് എന്ന് ടോംസ് ഗൈഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ 5ജി ഫോണിന് വില 449 ഡോളറാണ്. ഇതിന് 6.3-ഇഞ്ചാണ് സ്‌ക്രീനിന്റെ വലുപ്പം. ക്യാമറയുടെ പ്രകടനമാണ് ഈ മോഡലിനെ എടുത്തുയർത്തുന്നത്. എന്നാൽ, 300 ഡോളർ എന്ന വില ഇട്ടു കഴിഞ്ഞാൽ ഐഫോൺ എസ്ഇ 2022ന് അതെല്ലാം ഒറ്റയടിക്കു മറികടകക്കാൻ ആയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഐഫോൺ 8 മോഡലിന്റെ ഡിസൈൻ ഉപയോഗിച്ചായിരിക്കും പുതിയ ഫോൺ ഇറക്കുക എന്നത് എല്ലാം കൊണ്ടും ഒരു കുറവായിരിക്കും. ഇതിന് 4.7-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഫെയ്സ്ഐഡിയുടെ അഭാവം, ടച്ച്ഐഡി, പഴഞ്ചൻ രൂപകൽപ്പന, വിലക്ഷണമായ ബെസലുകൾ, ഒറ്റ പിൻ ക്യാമറ തുടങ്ങിയവെയെല്ലാമാണ് ഇതിനുള്ളത്. ഈ ഡിസൈനും സ്‌ക്രീനും എല്ലാമായി പൊരുത്തപ്പെടാമെന്നുള്ളവർക്ക് മികച്ച മോഡലായരിക്കും പുതിയ ഐഫോൺ എസ്ഇ എന്നു കരുതുന്നു.
Adjust Story Font
16