'ഓർഡർ ചെയ്താൽ എവിടെയും എത്തിക്കും'; ബഹിരാകാശത്ത് ഭക്ഷണം എത്തിച്ച് ഊബർ ഈറ്റ്‌സ്
ഡിസംബർ 11ന് രാവിലെ 9.40നാണ് ഊബർ ഈറ്റ്സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്
വീടുകളിൽ മാത്രമല്ല ബഹിരാകാശത്തും ഭക്ഷണം എത്തിച്ചിരിക്കുകയാണ് വിതരണ കമ്പനിയായ ഊബർ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികൾക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബർ ഈറ്റ്സ് ഭക്ഷണം എത്തിച്ചത്.
ഡിസംബർ 11ന് രാവിലെ 9.40നാണ് ഊബർ ഈറ്റ്സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. എല്ലാവർക്കും ഭക്ഷണം എത്തിച്ച് നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതും ഭൂമിയ്ക്ക് അകത്ത് മാത്രമല്ല, പുറത്തും അങ്ങനെ തന്നെയാണ്.
ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. ഊബർ ഈറ്റ്‌സിന് ഇത് വലിയൊരു ഡെലിവറി ആണെന്നും ഊബർ സിഇഒ ഡാറ കോസ്റോവ്ഷി പിന്നീട് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം ഇതിലൂടെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ഈ ദൗത്യം എന്നാണ് ഊബർ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്.
പുഴുങ്ങിയെടുത്ത അയല മീൻ, മധുരമുള്ള സോസിൽ പാകം ചെയ്തെടുത്ത ബീഫ്, മുളങ്കൂമ്പിൽ പാകം ചെയ്ത കോഴി, പോർക്ക് വരട്ടിയത് എന്നിവയായിരുന്നു ഊബർഈറ്റ്സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി.
Adjust Story Font
16