Quantcast

സ്വകാര്യ നിമിഷങ്ങൾ ഫോണിൽ സൂക്ഷിക്കാറുണ്ടോ? സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്

അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-28 15:51:24.0

Published:

28 March 2022 3:43 PM GMT

സ്വകാര്യ നിമിഷങ്ങൾ ഫോണിൽ സൂക്ഷിക്കാറുണ്ടോ? സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്
X

പങ്കാളികൾക്കൊപ്പവും അല്ലാതെയുമുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയിൽ. അത്തരക്കാർക്കൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിർദേശം.

ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച് നമ്മൾ പല ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇതുവഴി നമ്മൾ അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

മൊബൈൽ ഫോണിൽ രഹസ്യ ആപ്ലിക്കേഷൻ ഉടമപോലും അറിയാതെ സ്ഥാപിക്കാൻ തട്ടിപ്പുസംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ കാമറ അയാൾ അറിയാതെ തന്നെ നിയന്ത്രിക്കാൻ ഹാക്കറിനെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിലീറ്റ് ചെയ്ത ഫയലുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Summary: Do you keep private moments in the gallery of your mobile phone? Kerala Police issues warning

TAGS :
Next Story