'ചിലരുടെ മൊബൈൽ ഫോൺ ബാറ്ററി ഫേസ്ബുക്ക് മനഃപൂർവം നശിപ്പിക്കുന്നു'; ആരോപണവുമായി മുൻ ജീവനക്കാരൻ
ടെസ്റ്റിംഗെന്ന പേരിൽ ഫേസ്ബുക്ക് ചിലപ്പോൾ പരിശീലനം നടത്താറുണ്ടെന്നും ഇതിലൂടെയാണ് ബാറ്ററി നശിപ്പിക്കുന്നതെന്നും ഡാറ്റ സയൻറിസ്റ്റ് ജോർജ് ഹേവാർഡ്
ചിലരുടെ മൊബൈൽ ഫോൺ ബാറ്ററികളുടെ ആയുസ്സ് ഇല്ലാതാക്കാൻ ഫേസ്ബുക്ക് മനഃപൂർവം ശ്രമിക്കാറുണ്ടെന്ന ആരോപണവുമായി കമ്പനിയുടെ മുൻ ജീവനക്കാരൻ. ഫേസ്ബുക്കിൽ ജോലി ചെയ്തിരുന്ന ഡാറ്റ സയൻറിസ്റ്റ് ജോർജ് ഹേവാർഡാണ് ആരോപണമുന്നയിച്ചത്. നെഗറ്റീവ് ടെസ്റ്റിംഗെന്ന പേരിൽ ഫേസ്ബുക്ക് ചിലപ്പോൾ പരിശീലനം നടത്താറുണ്ടെന്നും ഇതിലൂടെയാണ് ചില ഉപഭോക്താക്കളുടെ ഫോൺ ബാറ്ററി മനഃപൂർവം നശിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോർക്ക് പോസ്റ്റടക്കം ഈ ആരോപണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ അപ്ലിക്കേഷനുകളുടെ വിവിധ ഫീച്ചറുകളും പ്രശ്‌നങ്ങളും പഠിക്കാനും പരിശോധിക്കാനുമായാണ് നെഗറ്റീവ് ടെസ്റ്റിംഗ് നടത്തുന്നതെന്നും ജോർജ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളിലുണ്ട്. അപ്ലിക്കേഷൻ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു, ചിത്രങ്ങൾ എത്ര വേഗത്തിൽ ലോഡാകുന്നു തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ പരിശോധിക്കപ്പെടുകയെന്നും പറയുന്നു. എന്നാൽ ഈ ടെസ്റ്റിംഗിലെ ഏറ്റവും മോശം കാര്യം തന്റെ മൊബൈൽ ഫോണിൽ പരീക്ഷണം നടക്കുന്നുവെന്ന് ഉടമ അറിയുന്നില്ലെന്നതാണ്. ഇത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനെതിരെ ജോർജ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
മുമ്പ് ഫേസ്ബുക്കിൽ ജോലി ചെയ്യുമ്പോൾ തന്നെ നെഗറ്റീവ് ടെസ്റ്റിംഗിനെ താൻ എതിർത്തിരുന്നുവെന്നാണ് ജോർജ് പറയുന്നത്. ഇത് ചിലരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് താൻ മാനേജറോട് പറഞ്ഞപ്പോൾ ചിലരെ ബുദ്ധിമുട്ടിക്കുന്നതിലൂടെ ഒരുപാട് പേർക്ക് ഉപകാരം ചെയ്യാൻ കഴിയുമെന്ന് അവർ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 33കാരനായ മുൻജീവനക്കാരൻ ഫേസ്ബുക്കിനെതിരെ മാൻഹട്ടൻ കോടതിയിലാണ് കേസ് നൽകിയത്. നെഗറ്റീവ് ടെസ്റ്റിംഗിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് തന്നെ പിരിച്ചുവിട്ടതെന്നും ജോർജ് പറഞ്ഞു. ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന് വേണ്ടിയായിരുന്നു ഇദ്ദേഹം ജോലി ചെയ്തത്.
നെഗറ്റീവ് ടെസ്റ്റിംഗിന് വിധേയരാകുന്ന ഉപഭോക്താക്കളുടെ എണ്ണം അറിയില്ലെന്നാണ് ജോർജ് പറയുന്നത്. 'എങ്ങനെ ബുദ്ധിപൂർവം നെഗറ്റീവ് ടെസ്റ്റിംഗ് നടത്താമെന്ന്' ആഭ്യന്തര പരിശീലന രേഖ നൽകിയിരുന്നതായും ഇത്രത്തോളം അസഹനീയമായ രേഖ തന്റെ കരിയറിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്താകമാനം 1.3 ബില്യൺ ഉപഭോക്താക്കളാണ് മെസഞ്ചർ ആപ്പിനുള്ളത്. 2021ലെ ഗ്ലോബൽ ഓവർ വ്യൂ റിപ്പോർട്ട് പ്രകാരം അവർ സമൂഹ മാധ്യമ രംഗത്ത് നാലാം സ്ഥാനമുണ്ട്.
Facebook intentionally drains some mobile phone batteries through negative testing; Former employee George Hayward
Adjust Story Font
16