Quantcast

'ഇൻസ്റ്റാഗ്രം കിഡ്‌സ്' ഉടനുണ്ടാകില്ല; ലോഞ്ചിംഗ് മാറ്റിവെച്ച് കമ്പനി

2017ൽ ഫേയ്‌സ്ബുക്ക് കുട്ടികൾക്കായി മെസേഞ്ചർ കിഡ്‌സ് അവതരിപ്പിച്ചിരുന്നു. ഈ രീതിയിൽ ഇൻസ്റ്റാഗ്രം കിഡ്‌സും അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം

MediaOne Logo

Web Desk

  • Published:

    29 Sep 2021 9:40 AM GMT

ഇൻസ്റ്റാഗ്രം കിഡ്‌സ് ഉടനുണ്ടാകില്ല; ലോഞ്ചിംഗ് മാറ്റിവെച്ച് കമ്പനി
X

13 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ഇൻസ്റ്റാഗ്രം അവതരിപ്പിക്കാനിരുന്ന 'ഇൻസ്റ്റാഗ്രം കിഡ്‌സി' ന്റെ അവതരണം കമ്പനി മാറ്റിവെച്ചു. നിലവിൽ 13 വയസ്സിനു താഴെയുള്ളവർക്കു ഇൻസ്റ്റാഗ്രം ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് ഇത്തരം കുട്ടികൾ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് വ്യാപകമായതോടെയാണ് കുട്ടികൾക്കായി മാത്രം പുതിയ സംരംഭം തുടങ്ങാൻ ഇൻസ്റ്റാഗ്രം തീരുമാനിച്ചത്.

യുവാക്കൾ ഭൂരിഭാഗവും ഫേയ്‌സ്ബുക്കിനേക്കാൾ ഇൻസ്റ്റാഗ്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ യുവാക്കൾക്കിടയിലും കൗമാരക്കാർക്കിടയിലും ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രമിന്റെ പിന്മാറ്റം.

ഇൻസ്റ്റാഗ്രം കിഡ്‌സ് അവതരിപ്പിക്കുന്നതിൽ നിന്നു താത്ക്കാലികമായി പിന്മാറുകയാണെന്നും രക്ഷിതാക്കളോടും സാങ്കേതിക വിദഗ്ധരോടും കൂടിയാലോചിച്ചതിനു ശേഷം പിഴവുകൾ നികത്താൻ ശ്രമിക്കുമെന്ന് ഇൻസ്റ്റാഗ്രം മേധാവി ആദം മോസെറി അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇൻസ്റ്റഗ്രം കിഡസ് അവതരിപ്പിക്കുന്നതിനു എതിരെ അമേരിക്കയിലെ നിയമ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. രക്ഷിതാക്കൾക്കു നിയന്ത്രിക്കാവുന്ന രീതിയിൽ 2017ൽ ഫേയ്‌സ്ബുക്ക് കുട്ടികൾക്കായി മെസേഞ്ചർ കിഡ്‌സ് അവതരിപ്പിച്ചിരുന്നു. ഈ രീതിയിൽ ഇൻസ്റ്റാഗ്രം കിഡ്‌സും അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം

TAGS :
Next Story