'പ്രൊഫൈലുകളിൽ മതവും രാഷ്ട്രീയവും വേണ്ട': മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
പ്ലാറ്റ്‌ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്
ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് മതവും രാഷ്ട്രീയവും സെക്ഷ്വൽ പ്രിഫറൻസുകളും ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. പ്ലാറ്റ്‌ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
തീരുമാനം നടപ്പിലായാൽ ഫേസ്ബുക്കിൽ ഇനിമുതൽ ഡേറ്റിങ് പ്രിഫറൻസ്,റിലീജിയൺ,പൊളിറ്റിക്കൽ വ്യൂസ് എന്നീ ഓപ്ഷനുകൾ ഉണ്ടാവില്ല. നീക്കം മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബർ 1 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. ഡേറ്റ റിവിഷന്റെ ഭാഗമായി ഈ വർഷമാദ്യം ഈ ഓപ്ഷനുകൾ ഫേസ്ബുക്കിൽ നിന്ന് മെറ്റ നീക്കം ചെയ്തിരുന്നു.
സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ നവരയാണ് മാറ്റങ്ങൾക്ക് ഫേസ്ബുക്ക് പദ്ധതിയിടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.
Adjust Story Font
16