Quantcast

സ്ക്രീൻ ഷെയറിംഗ് ആപ്പുകള്‍ നിങ്ങളെ ആപ്പിലാക്കും; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Published:

    16 Aug 2021 12:59 PM GMT

സ്ക്രീൻ ഷെയറിംഗ് ആപ്പുകള്‍ നിങ്ങളെ ആപ്പിലാക്കും; മുന്നറിയിപ്പുമായി കേരളാ പൊലീസ്
X

സ്‌ക്രീൻ ഷെയറിങ്​ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ്​ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്നാണ് പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയും. ക്രമേണ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനും സാധിക്കും. അതിനാൽ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്.

TAGS :
Next Story