മൈലേജ് കൂട്ടാനും ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി
അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ തന്നെ ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു
മൊബൈൽ ഫോൺ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായന്നതുമുതൽ തന്നെ ഒഴിവാക്കാനാകാത്ത ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്പ്. ആദ്യകാലങ്ങളിൽ മൊബൈൽ ഫോണിലെ ഒരു നോർമൽ ആപ്ലിക്കേഷനായി വന്ന ഗൂഗിൾ മാപ്പ് ഇപ്പോൾ വാഹനങ്ങളിലെ ഇൻഫോർടെയ്ൻമെന്റ് സ്‌ക്രീനിലെ ഡിഫോൾട്ട് ആപ്ലിക്കേഷനായി വരാൻ തുടങ്ങി.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഗൂഗിൾ മാപ്പ് നോക്കി പോയി അപകടത്തിൽപ്പെട്ട സംഭവങ്ങളും നിരവധിയാണ്. ഗൂഗിൾ മാപ്പ് കാരണം മരണങ്ങൾ പോലും ഇങ്ങ് കേരളത്തിലും ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മളോരുരുത്തരുടേയും നിത്യജീവിതത്തിൽ ഒഴിവാക്കാനാകത്ത ഒന്നാണ് ഗൂഗിൾ മാപ്പ്.
ഇപ്പോഴിതാ ഏറ്റവും പുതിയ അപ്പ്‌ഡേറ്റ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. 'സേവ് ഫ്യുവൽ' എന്ന ഫീച്ചറാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന് കൂടുതൽ മൈലേജ് ലഭിക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിൽ തന്നെ ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്‌സ് നമുക്ക് യാത്ര ചെയ്യേണ്ട വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധന ഉപഭോഗം കണക്കാക്കും. തത്സമയ ട്രാഫിക് അപ്ഡേറ്റുകളും റോഡ് അവസ്ഥകളും അനലൈസ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. പിന്നീട് ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചർ നിർദേശിക്കും.
'ഫ്യുവൽ സേവിങ്' ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാംഘട്ടം
ഘട്ടം 1: Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
ഘട്ടം 2: സെറ്റിങ്‌സിൽ നാവിഗേഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: ''റൂട്ട് ഓപ്ഷനുകൾ'' കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക.ഘട്ടം 4: നിർദ്ദേശങ്ങൾ മികച്ചതാക്കാൻ എഞ്ചിൻ തരത്തിന് കീഴിൽ നിങ്ങളുടെ എഞ്ചിൻ തരം (പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.
നമ്മള്‍ വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം എതാണെന്ന് എന്ന് ഇൻപുട്ട് നൽകാനും അതിലൂടെ കൂടുതൽ കൃത്യമായ വിവിരം ലഭ്യമാക്കാനും ഫ്യുവൽ സേവിങ് ഫീച്ചറിൽ ഓപ്ഷനുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ പെട്രോളിനെ ഗൂഗിൾ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
Adjust Story Font
16