ചന്ദ്രയാൻ-3ന്റെ വിജയം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ
ചന്ദ്രയാൻ-3ന്റെ വിക്ഷേപണം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള ആനിമേറ്റഡ് ഡൂഡിലാണ് ഗൂഗിൾ അവതരിപ്പിച്ചത്
ചന്ദ്രയാൻ-3ന്റെ വിക്ഷേപണം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള ഗംഭീര ആനിമേറ്റഡ് ഡൂഡിലുമായി ഗൂഗിൾ. രാജ്യം ചന്ദ്രയാന്റെ ചരിത്രമുഹൂർത്തത്തെ ഉറ്റുനോക്കിയ മഹനീയ മുഹൂർത്തത്തിന് ആദരമർപ്പിച്ചാണ് ടച്ച് ഡൗൺ യാത്രയുടെ ആനിമേറ്റഡ് ഡൂഡിൽ ഗൂഗിൾ അവതരിപ്പിച്ത്.
വിക്രം ലാൻഡർ ചന്ദ്രനെ തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുന്നതും ഒടുവിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതും ഡൂഡിലിൽ കാണാം. തുടർന്ന് റോവർ പുറത്തു വന്ന് ചന്ദ്രോപരിത്തിലത്തിൽ പര്യവേഷണം ചെയ്യുന്നതും കാണാം. ഇതുകൂടാതെ ഈ നേട്ടത്തിൽ ചന്ദ്രൻ ആഹ്ലാദിക്കുന്നതും ഭൂമിയിലെ ജനങ്ങൾ അതിൽ പങ്കുചേരുന്നതായും കാണാം.
ഡൂഡിലിനൊപ്പം ഒരു സമർപ്പിത വെബ് പേജും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ബഹിരാകാശ പര്യവേഷകർക്ക് ഏറെ താൽപ്പര്യമുള്ളതാകാൻ കാരണമെന്താണെന്ന് വിശദീകരിക്കുന്നുണ്ട്. നിഴൽ ഗർത്തങ്ങൾക്കുള്ളിൽ ഐസ് നിക്ഷേപം ഉണ്ടാവാൻ ഇടയുണ്ടെന്ന പ്രവചനം സത്യമാണെന്ന് ചന്ദ്രയാൻ-3 സ്ഥിരീകരിച്ചിരുന്നു.
ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് വായു, ജലം, ഹൈഡ്രജൻ റോക്കറ്റ് ഇന്ധനം എന്നിങ്ങനെയുള്ള നിർണായക വിഭവങ്ങളുടെ സാധ്യത ഈ ഐസ് വാഗ്ദാനം ചെയ്യുന്നുവെന്നും ഗൂഗിൾ പേജിൽ കാണാം. റോവർ ഇതിനോടകം ലാൻഡറിൽ നിന്ന് ചന്ദ്രോപരിത്തലത്തിൽ ഇറങ്ങിയതായി വ്യാഴാഴ്ച രാവിലെ ഐ.എസ്.ആർ.ഓ എക്‌സിൽ കുറിച്ചിരുന്നു.
Adjust Story Font
16