Quantcast

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് റഷ്യ

ആറു മില്ല്യൺ റഷ്യൻ റൂബിൾ പിഴയടക്കണമെന്നാണ് മോസ്കോ കോടതി വിധി

MediaOne Logo

Web Desk

  • Published:

    19 Aug 2021 4:33 PM GMT

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് റഷ്യ
X

നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി മോസ്കോ കോടതി ഗൂഗിളിന് വീണ്ടും പിഴയിട്ടു. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിള്‍ ആറു മില്ല്യൺ റഷ്യൻ റൂബിൾ പിഴയടക്കണമെന്ന് വിധിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാരില്‍ നിന്ന് റഷ്യ പിഴയീടാക്കുന്നുണ്ട്. അശ്ലീല ഉള്ളടക്കങ്ങള്‍, തീവ്രവാദം പ്രചരിപ്പിക്കുന്നതോ മയക്കുമരുന്ന്, ആത്മഹത്യ എന്നിവയെ പിന്തുണയ്ക്കുന്നതോ ആയ പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടാത്തതിനാലാണ് നടപടി.

റഷ്യ ഗൂഗിളിന് ഇതുവരെ 32.5 മില്ല്യൺ റൂബിൾ പിഴ വിധിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിന് മെയ് 25ാം തീയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിളും കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് അഞ്ചു മില്ല്യൺ റൂബിളും പിഴ വിധിച്ചിരുന്നു.

TAGS :
Next Story