ആൻഡ്രോയിഡ് ഫോണിന് 'ചുമയും തുമ്മലും' തിരിച്ചറിയാം; സാങ്കേതിക വിദ്യയൊരുക്കാൻ ഗൂഗിൾ
സ്ലീപ്പ് ഓഡിയോ കളക്ഷൻ എന്ന പേരിൽ ഗൂഗിൾ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിൾ ജീവനക്കാരിലാണ് പഠനം നടത്തുന്നത്
ഉപഭോക്താക്കൾക്ക് ഉറക്കത്തിനിടെ ചുമയും തുമ്മലുമുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ഇതുവഴി തുമ്മൽ, ചുമ എന്നിവ തിരിച്ചറിയാൻ ആൻഡ്രോയിഡ് ഫോണിന് സാധിക്കും. പിക്സൽ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് 9ടു5 ഗൂഗിൾ റിപ്പോർട്ട് ചെയ്തു. സംവിധാനം നിലവിൽ വന്നാൽ മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമായേക്കും.
ഈ സൗകര്യവുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഹെൽത്ത് സ്റ്റഡീസ് ആപ്പിന്റെ ഇൻസ്റ്റലേഷൻ ഫയലിൽ ചില കോഡുകൾ 9ടു5 ഗൂഗിൾ കണ്ടെത്തി. അസ്ലീപ്പ് ഓഡിയോ കളക്ഷൻ എന്ന പേരിൽ ഗൂഗിൾ നടത്തുന്ന ഒരു പഠനവുമായി ബന്ധപ്പെട്ട കോഡുകളാണിത്. ഗൂഗിൾ ജീവനക്കാരിലാണ് പഠനം നടത്തുന്നത്.
പഠനത്തിന്റെ ഭാഗമാകുമ്പോൾ ഒരു മുറിയിൽ പ്രായപൂർത്തിയായ ഒന്നിലധികം പേരുണ്ടാവരുത് എന്നും അയാൾ എതിരാളിയായൊരു കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യുന്നയാൾ ആവരുത് എന്ന നിബന്ധനകളും ഉണ്ട്. വ്യക്തികളുടെ ഉറക്കം നീരീക്ഷിക്കുന്ന സാങ്കേതിക വിദ്യ കൂടുതൽ മികച്ചതാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് മെച്ചപ്പെട്ട അൽഗാരിതവും തിരിച്ചറിയാനുള്ള കഴിവും നൽകാൻ ഹെൽത്ത് സെൻസിങ് ടീം കാര്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗൂഗിൾ പറയുന്നു.
Adjust Story Font
16