'അതേ,എനിക്ക് തയ്യൽ പഠിക്കേണ്ടിവന്നു'; പുതിയ ഹോബി പരിചയപ്പെടുത്തി സക്കർബർഗ്
മക്കൾക്കായി തയ്ച്ച ത്രിഡി പ്രിന്റഡ് വസ്ത്രങ്ങളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു
വാഷിങ്ടൺ: പുതിയ ഹോബി പരിചയപ്പെടുത്തി ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. മറ്റൊന്നുമല്ല, തയ്യൽ പഠിച്ച് മക്കൾക്ക് വസ്ത്രം ഒരുക്കിയിരിക്കുകയാണ് സക്കർബർഗ്. സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'മക്കൾക്കായി തയ്ച്ച ത്രീ ഡി പ്രിന്റുള്ള വസ്ത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു. എനിക്ക് പുതിയ കാര്യങ്ങൾ നിർമിക്കാൻ ഇഷ്ടമാണ്..അടുത്തിടെ എന്റെ മക്കൾക്കൊപ്പം ഡിസൈൻ ചെയ്യാനും ത്രിഡി പ്രിന്റ് ചെയ്യാനും തുടങ്ങി. കഴിഞ്ഞമാസം പൂർത്തിയാക്കിയ ചില പ്രൊജക്ടുകൾ..അതേ എനിക്ക് തയ്യൽ പഠിക്കേണ്ടി വന്നു'.. സർക്കർബർഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏതായാലും സർക്കർബർഗിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇത് നിങ്ങൾ സ്വയം ചെയ്തതാണോ... എളുപ്പമുള്ള കാര്യമല്ല.. സമ്മതിക്കണം...ഒരാൾ കമന്റ് ചെയ്തു. ചിലരാകട്ടെ വസ്ത്രങ്ങൾക്ക് ഏതുതരം പ്രിന്റാണ് ഉപയോഗിച്ചത്,ഏത് മെറ്റീരിയലാണ് എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യം..മിക്കതിനും സർക്കർബർഗ് മറുപടി നൽകിയിട്ടുണ്ട്.
ഈ മാർച്ചിലാണ് സർക്കർബർഗിനും ഭാര്യ പ്രിസില്ല ചാനും മൂന്നാമതൊരു മകൾ കൂടി പിറന്നത്. ഔറേലിയ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഏഴുവയസുകാരിയായ മക്‌സിമ ചാൻ സക്കർബർഗ്, അഞ്ചുവയസുകാരിയായ ഓഗസ്റ്റ് ചാൻ സർക്കർ ബർഗ് എന്നീ പെൺകുട്ടികളും ഇവർക്കുണ്ട്.
Adjust Story Font
16