Quantcast

''വീട്ടിലെ ടിവി കേടായി, പുതിയത് ഒരെണ്ണം വാങ്ങണം…''

പുതിയ ടിവി വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

MediaOne Logo

Web Desk

  • Published:

    24 Dec 2022 10:03 AM GMT

വീട്ടിലെ ടിവി കേടായി, പുതിയത് ഒരെണ്ണം വാങ്ങണം…
X

ടിവിയൊന്ന് മാറ്റി വാങ്ങണമെന്ന് ചിന്തിക്കുമ്പോള്‍ പലര്‍ക്കും പല ആഗ്രഹങ്ങളായിരിക്കും. പക്ഷേ ഇടത്തരക്കാരെയും സാധാരണക്കാരെയും സംബന്ധിച്ച് ആകെയുള്ള ആഗ്രഹം ബജറ്റില്‍ ഒതുങ്ങുന്ന, മികച്ച ഫിച്ചേഴ്സുള്ള, മെയിന്‍റനന്‍സ് ബാധ്യതയാകാത്ത ടിവിയാകണം എന്നതായിരിക്കും.

കേബിള്‍, ഡിടിഎച്ച് കാലത്തില്‍നിന്ന് ഓടിടി പ്ലാറ്റ്ഫോമുകളിലെത്തി നില്‍ക്കേ വീട്ടില്‍ വാങ്ങുന്ന ടിവിക്കും ചില പ്രത്യേകതകള്‍ ഉണ്ടാവേണ്ടതുണ്ട്. കേട്ടുപരിചയമുള്ള ബ്രാന്‍ഡുകള്‍ തന്നെ തിരഞ്ഞുപോകാതെ, നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിച്ച് ബജറ്റിലൊതുങ്ങുന്ന ടിവി വേണം സെലക്ട് ചെയ്യാന്‍. അതുപോലെ പറ്റുന്ന ഒരബദ്ധമാണ്, കടയിലെ സെയില്‍സ്മാന്‍ നല്ലതെന്ന് പറയുന്ന ബ്രാന്‍ഡ് ഏതോ അത് വാങ്ങിപ്പോരുന്നത്.


ചെറിയ സ്ക്രീന്‍ മുതല്‍ മിനി തിയേറ്ററിന് സമാനമായ ടിവികള്‍ വരെ ഇന്ന് വിപണിയില്‍ സജീവമാണ്. വീട്ടില്‍ ടിവിയുടെ സ്ഥാനം എവിടെയാണ്, എത്രപേരാണ് വീട്ടില്‍ ടിവി കാണാനുള്ളത് എന്നതെല്ലാം ടിവി വാങ്ങുന്നതിന് മുമ്പ് പരിഗണിക്കുന്നത് നന്നാകും. ചെറിയ മുറിയാണെങ്കില്‍ ടിവി കാണാനിരിക്കുന്ന അകലം കുറയും. അതുകൊണ്ടുതന്നെ വാങ്ങുന്ന ടിവിയുടെ സ്ക്രീനും ചെറുതായിരിക്കുന്നതാണ് ഉചിതം.

നമ്മള്‍ കാണുന്ന ടിവിയിലെ ചിത്രങ്ങളുടെ ക്വാളിറ്റിയെ സ്വാധീനിക്കുന്നത് സ്ക്രീനിന്‍റെ റസലൂഷനാണ്. പലതരത്തിലുള്ള റെസലൂഷനുള്ള ടിവികള്‍ ഇന്ന് വിപണിയിലുണ്ട്. കേബിള്‍ കണക്ഷന്‍മാത്രം വഴി ടിവി കാണുന്നവരാണെങ്കില്‍ അതിന് തക്ക റസലൂഷനുള്ള ടിവികള്‍ വാങ്ങിയാല്‍ മതി. എന്നാല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗും ഗെയിമിംഗും വേണമെങ്കില്‍ ഫുള്‍ എച്ച്ഡി റെസലൂഷനൂള്ള ടിവി വാങ്ങുന്നതാണ് നല്ലത്. ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട് ടിവികളെല്ലാം തന്നെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ളതാണ്.

പക്ഷേ പ്രധാനമായും ഒരു ടിവി വാങ്ങുമ്പോള്‍ സര്‍വീസിനെ കുറിച്ചും വാറണ്ടിയെ കുറിച്ചും കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരിക്കണം. നാലുവര്‍ഷം ഫുള്‍ വാറണ്ടി തരുന്ന ബ്രാന്‍ഡാണ് ഇംപെക്സിന്‍റേത്. സൂപ്പര്‍ വിഷ്വല്‍ അനുഭവം, ന്യായമായ വില - ഇങ്ങനെ വിശേഷിപ്പിക്കാം ഇംപെക്സിന്‍റെ സ്മാര്‍ട്ട് ടിവികളെ. വ്യത്യസ്തമായ സ്ക്രീന്‍ വലിപ്പത്തില്‍, അതിശയിപ്പിക്കുന്ന ഡിസ്പ്ലേയും ഗംഭീരമായ രൂപകല്‍പനയും. മാത്രമല്ല, ഗൂഗിള്‍, ആന്‍ഡ്രോയ്ഡ് സര്‍ട്ടിഫൈഡാണ് ഇംപെക്സിന്‍റെ എല്‍ഇഡി ടിവികള്‍. അതുകൊണ്ടുതന്നെ ഗെയിമിംഗ് കണ്‍സോളുകള്‍ ബന്ധിപ്പിച്ച് പ്രിയപ്പെട്ട ഷോകള്‍ സ്ട്രീം ചെയ്യാം, സിനിമകള്‍ കാണാം, ഗെയിമുകള്‍ കളിക്കാം. കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രം പുറത്തേക്കിറങ്ങുന്ന പ്രൊഡക്ടാണിത്. വീഡിയോ ക്വാളിറ്റിക്കൊപ്പം മികച്ച ഓഡിയോ അനുഭവവും ഇംപെക്സ് നല്‍കുന്നു.

ബജറ്റ് വിലയിലാണ് ഇംപെക്സ് ടിവികള്‍ ഷോറൂമിലെത്തുന്നതെങ്കിലും മാറ്റം വരുത്തിയ വിലയിലാണ് കസ്റ്റമര്‍ക്ക് നല്‍കുന്നത്. കൂടാതെ ഡിസ്കൗണ്ട് ഓഫറുകളും ഇടയ്ക്കിടയ്ക്ക് നല്‍കുന്നു.




For More Details:

Website: https://impexappliances.com/in/

Instagram : https://instagram.com/impexhome?igshid=YmMyMTA2M2Y=

Facebook: https://www.facebook.com/impexhome

TAGS :
Next Story