പൈലറ്റോ എയർ ട്രാഫിക് കണ്ട്രോളറോ വില്ലൻ? ഹെലികോപ്ടർ അപകടങ്ങൾ ഉണ്ടാകുന്നതെങ്ങനെ?
സാധാരണ ഗതിയില്‍ വിമാനങ്ങളും ഹെലികോപ്ടറുകളും എത്രത്തോളും അപകടസാധ്യത ഉള്ളവയാണ്? അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്തൊക്കെയാണ്...?
വിമാനാപകടങ്ങളും ഹെലികോപ്ടര്‍ അപകടങ്ങളും മറ്റ് അപകടങ്ങള്‍ പോലെ പതിവ് വാര്‍ത്തകളല്ല, എന്നാല്‍ അസാധാരണമായ ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ അതിന് പിന്നിലെ കാരണങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. സാധാരണ ഗതിയില്‍ വിമാനങ്ങളും ഹെലികോപ്ടറുകളും എത്രത്തോളും അപകടസാധ്യത ഉള്ളവയാണ്? അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്തൊക്കെയാണ്...? പരിശോധിക്കാം
പൈലറ്റിനോ ഓപ്പറേറ്റര്‍ക്കോ സംഭവിക്കുന്ന പിഴവ്
- ഹെലികോപ്ടര്‍ അപകടങ്ങളില്‍ ഏറ്റവുമധികമായി കണ്ടുവരുന്നത് കോപ്ടര്‍ നിയന്ത്രിക്കുന്ന പൈലറ്റിനോ ഓപ്പറേറ്റര്‍ക്കോ സംഭവിക്കുന്ന പിഴവുകള്‍ അപകടത്തിലേക്ക് നയിക്കുന്നതാണ്.
- ഒരുപക്ഷേ അനുഭവസമ്പത്ത് കുറഞ്ഞ പൈലറ്റായിരിക്കും ഹെലികോപ്ടര്‍ നിയന്ത്രിച്ചിട്ടുണ്ടാകുക, അല്ലെങ്കില്‍ യാത്രക്ക് മുമ്പ് ആവശ്യമായ വിശ്രമമോ ഉറക്കമോ പൈലറ്റിന് ലഭിച്ചിട്ടുണ്ടാകില്ല, ഇങ്ങനെയൊരു അവസ്ഥ വരുമ്പോള്‍ പൈലറ്റിന് സംഭവിക്കുന്ന ക്ഷീണം ശ്രദ്ധക്കുറവിനും നിര്‍ണായകമായ തീരുമാനം എടുക്കുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുത്തും. ഈ തളര്‍ച്ച കോപ്ടര്‍ അപകടത്തിലേക്ക് നയിക്കാം.
- യാത്രക്ക് മുമ്പ് കൃത്യമായ പ്ലാനിങ് ഉണ്ടാകാതിരിക്കുകയും സഞ്ചരിക്കേണ്ട വ്യോമപാതയെക്കുറിച്ച് വേണ്ടത്ര ധാരണ പൈലറ്റിന് ഇല്ലാതിരിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും.
- സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അപകടസാധ്യത ക്ഷണിച്ചുവരുത്തും
- മോശവും അപകടകരമായ സാഹചര്യത്തില്‍ കൂടി ഹെലികോപ്റ്റർ പറത്തുന്നതും വിമാനങ്ങളെയും ഹെലികോപ്ടറുകളേയും വേഗം അപകടങ്ങളിലേക്ക് തള്ളിയിട്ടേക്കാം.
- ഹെലികോപ്റ്റർ കൃത്യമായ ഇടവേളകളില്‍ മെയിന്‍റനന്‍സ് നടത്തുകയും എന്‍ജിന്‍ ഫെയിലിയര്‍ പരിശോധനകള്‍ നിരന്തരമായി നടത്തുകയും ചെയ്യാതിരിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകും.
- ഹെലികോപ്ടര്‍ നിയന്ത്രിക്കുന്ന പൈലറ്റിന്‍റെ പരിശീലനത്തിന്‍റെ അഭാവം
എയർ ട്രാഫിക് കൺട്രോളർക്ക് സംഭവിക്കുന്ന പിഴവ്
- സുരക്ഷിതമായ പറക്കലിന്‍റെ ഉത്തരവാദിത്തം പൈലറ്റിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതതരുത്. കാലാവസ്ഥയും എയർ ട്രാഫിക്കും പൈലറ്റുമാരെ അറിയിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരാണ് സുഗമമായ യാത്ര ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. ചിലപ്പോള്‍ ഹെലികോപ്റ്റർ നിയന്ത്രിക്കുന്ന പൈലറ്റ് എല്ലാം വളരെ കൃത്യമയി ചെയ്തിരുന്നാലും എയർ ട്രാഫിക് കൺട്രോളർ നടത്തുന്ന കമ്യൂണിക്കേഷനിലെ പിഴവും വന്‍ അപകടങ്ങളിലേക്ക് യാത്രകളെ തള്ളിവിടാം
- ഒരു ഹെലികോപ്ടറിനെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം തിരക്കുള്ള വ്യോമമേഖലയിലേക്ക് പ്രവേശിക്കാൻ എയര്‍ ട്രാഫിക് കണ്ട്രോളര്‍ പൈലറ്റിന് നിര്‍ദശം കൊടുക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
- അപകടകരമായ കാലാവസ്ഥയിൽ പറക്കാൻ ഹെലികോപ്റ്ററിനെ അനുവദിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും.
- വ്യക്തമല്ലാത്ത ഒരു ഹെലിപാഡിൽ ഹെലികോപ്റ്ററിനെ ലാൻഡ് ചെയ്യാൻ അനുവദിക്കുന്നതും സ്ഥിതി രൂക്ഷമാക്കും.
- എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാരുമായി വേണ്ടത്ര വ്യക്തമായ ആശയവിനിമയം നടത്തുന്നതിൽ പരാജയപ്പെടുന്നതും അപകടങ്ങള്‍ക്ക് കാരണമാകും.
മോശം കാലാവസ്ഥ
- അപകടകരമായ കാലാവസ്ഥ. കനത്ത കാറ്റ്, മൂടൽമഞ്ഞ്, മഴ, മഞ്ഞുവീഴ്ച, മഞ്ഞ്, അല്ലെങ്കിൽ ശക്തമായ മിന്നൽ എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ ഹെലികോപ്ടറുകള്‍ക്കും വിമാനങ്ങള്‍ക്കും വില്ലനാണ്.
- മോശം കാലാവസ്ഥ പൈലറ്റിന് കാഴ്ച നഷ്ടപ്പെടുത്തുകയും ചിലപ്പോള്‍ എയര്‍ ട്രാഫിക് കണ്ട്രോളര്‍ക്ക് നിര്‍ദേശങ്ങള്‍ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാതെ പോവുകയും ചെയ്യും. ഇത് ചിലപ്പോള്‍ ക്രാഷ് ലാന്‍ഡിങിലേക്ക് പൈലറ്റിനെ നിര്‍ബന്ധിക്കുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഹെലികോപ്ടറിന്‍റെ സാങ്കേതിക തകരാറുകള്‍
പൈലറ്റും എയർ ട്രാഫിക് കൺട്രോളറുമെല്ലാം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, കാലാവസ്ഥ വ്യക്തമാണെങ്കിലും, ഒരു ഹെലികോപ്റ്ററിന് പിന്നെയും അപകടസാധ്യത ബാക്കിനില്‍ക്കുന്നുണ്ട്. കോപ്ടറിന്‍റെ മെക്കാനിക്കല്‍ വശങ്ങളിലുണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടം സൃഷ്ടിക്കുന്നത്. യാത്രക്കിടയില്‍ ഹെലികോപ്ടറിന്‍റെ ഉപകരണങ്ങൾ തകരാറിലായാൽ പിന്നെ അപകടം എങ്ങനെ ഉണ്ടാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ...
- മോശമായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ
- കൃത്യമായി മെയിന്‍റനന്‍സ് നടത്താത്ത ഉപകരണങ്ങൾ
- വൈദ്യുത പ്രശ്നങ്ങൾ (സര്‍ക്യൂട്ട് ഷോർട്ട് ആകുന്നത് പോലെയുള്ള തകരാറുകൾ
Adjust Story Font
16