Quantcast

ആമസോൺ പ്രൈം അംഗമാവാം സൗജന്യമായി

മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വർഷത്തേക്ക് 999 രൂപയുമാണ് യഥാർത്ഥത്തിൽ ഇതിന്റെ നിരക്ക്

MediaOne Logo

Web Desk

  • Updated:

    2021-07-25 10:11:30.0

Published:

25 July 2021 10:08 AM GMT

ആമസോൺ പ്രൈം അംഗമാവാം സൗജന്യമായി
X

പ്രൈം വീഡിയോ ഉൾപ്പെടെ ലഭ്യമാകുന്ന ആമസോൺ പ്രൈമിൽ ഇപ്പോൾ സൗജന്യമായി വരിചേരാം. നിരവധി ആനുകൂല്യങ്ങളാണ് ആമസോൺ പ്രൈം മെമ്പർമാർക്ക് നൽകുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിലെ സിനിമകളും ഷോകളും കാണാൻ കഴിയുന്നതിന് പുറമെ ആമസോൺ മ്യൂസിക് പ്രീമിയം അംഗത്വം, തങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ പ്രത്യേക ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വർഷത്തേക്ക് 999 രൂപയുമാണ് യഥാർത്ഥത്തിൽ ഇതിന്റെ നിരക്ക്

ആമസോൺ പ്രൈം അംഗത്വം എങ്ങനെ സൗജന്യമായി നേടാം??

നേരത്തെ, ആമസോൺ പ്രൈം സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ മാസത്തെ സേവനം സൗജന്യമായി നൽകിയിരുന്നു. സേവനങ്ങൾ ജനകീയമായതോടെ ഈ ആനുകൂല്യം അവർ പിൻവലിക്കുകയും ചെയ്തു. മൊബൈൽ സേവന ദാതാക്കളായ എയർടെൽ, ജിയോ, വി തങ്ങളുടെ ഉപയോക്താക്കൾക്ക് സൗജന്യ പ്രൈം അംഗത്വം നൽകുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. 131 രൂപയുടെയും , 349 രൂപയുടെയും പ്ലാനുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും 499, 999, 1,599 പ്ലാനുകളിൽ പോസ്റ്റ് പെയ്ഡ് വരിക്കാർക്കുമാണ് സൗജന്യ ആമസോൺ പ്രൈം അംഗത്വം നൽകുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പ്രീപെയ്ഡിൽ ഒരുമാസത്തേക്കും പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഒരു വര്ഷത്തേക്കുമാണ് സൗജന്യ സേവനം ലഭ്യമാവുക. 499, 699, 1,099 എന്നീ നിരക്കുകളിലുള്ള പ്ലാനുകളിലാണ് വി (വൊഡാഫോൺ - ഐഡിയ) പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് സൗജന്യ പ്രൈം അംഗത്വം നൽകുന്നത്. 399, 599, 799, 999, 1,499 എന്നീ നിരക്കുകളിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാണ് ജിയോ സൗജന്യ പ്രൈം അംഗത്വം നൽകുന്നത്.

ഉചിതമായ പ്ലാനിൽ റീചാർജ് ചെയ്ത ശേഷം ആ ഫോൺ നമ്പർ ഉപയോഗിച്ച ആമസോൺ പ്രൈഡ് ആക്ടിവേറ്റ് ചെയ്യാം.

TAGS :
Next Story