Quantcast

ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളുടെ വ്യൂസും ലൈക്കും എങ്ങനെ മറച്ചുവയ്ക്കാം ? ചെയ്യേണ്ടത് ഇത്രമാത്രം

ആപ്ലിക്കേഷനിൽ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    20 Oct 2022 2:12 PM GMT

ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളുടെ വ്യൂസും ലൈക്കും എങ്ങനെ മറച്ചുവയ്ക്കാം ? ചെയ്യേണ്ടത് ഇത്രമാത്രം
X

നിരവധി ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ആപ്ലിക്കേഷനിൽ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് വ്യൂസും ലൈക്കുമെല്ലാം മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കാവുന്ന സവിശേഷ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് എങ്ങനെയെന്ന് പരിശോധിക്കാം.

മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചു വയ്ക്കാം...

മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കും വ്യൂസുമെല്ലാം മറച്ചുവയ്ക്കാൻ എളുപ്പത്തിൽ കഴിയും. ഇതിനായി നിങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുറക്കുക. വലതുമൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്‌സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം പ്രൈവസിയിൽ ക്ലിക്ക് ചെയ്യുക. പിന്നീട് പോസ്റ്റ്‌സ് തിരഞ്ഞെടുക്കുക. പിന്നീട് ഹൈഡ് ലൈക്ക് ആൻഡ് വീഡിയോ കൗണ്ട്‌സ് എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അത് ഓൺ ചെയ്താൽ മതിയാകും.

എങ്ങനെയാണ് സ്വന്തം പോസ്റ്റുകളുടെ ലൈക്കുകളും വ്യൂസും മറച്ചുവയ്ക്കുക...

ഇതിനായി പോസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുൻപ് അഡ്വാൻസ്ഡ് സെറ്റിങ്‌സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ഹൈഡ് ലൈക്ക് ആൻഡ് വ്യൂ കൗണ്ട്‌സ് ഓൺ ദിസ് പോസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഷെയർ ചെയ്തുകഴിഞ്ഞ പോസ്റ്റിലെ ലൈക്കും വ്യൂസും മറച്ചുവയ്ക്കാൻ കഴിയും. പോസ്റ്റ് സെലക്ട് ചെയ്തതിന് ശേഷം വലതു മൂലയിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഹൈഡ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനിൽ ടിക്ക് ചെയ്യുക.

TAGS :
Next Story