Quantcast

ആശ്വസിക്കാന്‍ വരട്ടെ! വാട്‌സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകളും വായിക്കാനാകും; സൂത്രവിദ്യകളുണ്ട്

വാവിട്ട വാക്കും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്

MediaOne Logo

Web Desk

  • Updated:

    2022-10-02 12:15:53.0

Published:

2 Oct 2022 12:08 PM GMT

ആശ്വസിക്കാന്‍ വരട്ടെ! വാട്‌സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകളും വായിക്കാനാകും; സൂത്രവിദ്യകളുണ്ട്
X

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ല എന്നു പറയാറുണ്ട്. എന്നാൽ, വാവിട്ട വാക്കും വിഡിയോയും തിരിച്ചെടുക്കാനാകുമെന്ന് ആളുകൾ അറിയുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ വന്ന ശേഷമാണ്. എന്നു കരുതി വാട്സ്ആപ്പില്‍ എന്തും പറഞ്ഞാലും ഫോര്‍വാഡ് ചെയ്താലും ഡിലീറ്റ് ചെയ്തു രക്ഷപ്പെടാമെന്നു കരുതേണ്ട.

വാട്‌സ്ആപ്പിലെ 'ഡിലീറ്റ്' ഓപ്ഷൻ ഒരു അവസരമാക്കിയെടുക്കുന്ന ചില വിദ്വാന്മാരെങ്കിലുമുണ്ട്. പൊതുഗ്രൂപ്പുകളിൽ അസഭ്യമടക്കം പറഞ്ഞ് ഡിലീറ്റ് ചെയ്തു രക്ഷപ്പെടുന്നവർ. ഡിലീറ്റ് ചെയ്തെന്നു കരുതി ആശ്വസിക്കാന്‍ നില്‍ക്കേണ്ട. അത്തരം മെസേജുകള്‍ വായിക്കാന്‍ അധികമൊന്നും കഷ്ടപ്പെടേണ്ടതില്ല. ഡിലീറ്റ് ചെയ്ത മെസേജും തിരിച്ചെടുക്കാനാകും. അതിനുള്ള ചില സൂത്രവിദ്യകളുണ്ട്.

1. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് 'ഗെറ്റ് ഡിലീറ്റഡ് മെസേജസ്' ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുക.

2. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പിലേക്കുള്ള ആക്‌സസിന് അനുവാദം നൽകേണ്ടവരും. ഓകെ അടിച്ചാൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകും.

3. വാട്‌സ്ആപ്പിൽ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശം ഈ ആപ്പിൽ ചെന്നു പരിശോധിക്കാം.

തേഡ് പാർട്ടി ആപ്പാണ് നിങ്ങൾ ഡൗൺലോഡ് ചെയ്തത് എന്നത് ഓർക്കേണ്ട കാര്യമാണ്. ആപ്പിന് നിങ്ങളുടെ വാട്‌സ്ആപ്പിലെത്തുന്ന ഏതു സന്ദേശവും വായിക്കാനാകും. ഫോണിന്റെ നോട്ടിഫിക്കേഷനിൽനിന്നാകും ആപ്പ് ഇതു വായിച്ചെടുക്കുക. അതിനാൽ നോട്ടിഫിക്കേഷനിലേക്കും അനുമതി നൽകേണ്ടവരും.

ലോകത്ത് ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. മുതിർന്നവരെന്നോ ചെറിയ പ്രായക്കാരെന്നോ വ്യത്യാസമില്ലാതെ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപയോക്തൃസൗഹദ ഫീച്ചറുകൾ തന്നെയാണ് ഈ ജനപ്രിയതയ്ക്കു കാരണം. ലോകത്തെവിടെയുമുള്ള ആളുകളെ വിഡിയോ-വോയ്‌സ് കോൾ ചെയ്യാനുള്ള സൗകര്യം മുതൽ അടുത്തിടെ കമ്പനി കൂട്ടിച്ചേർത്ത ലൈവ് ലൊക്കേഷൻ കൈമാറാനും ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഫീച്ചറുകൾ വരെ വാട്‌സ്ആപ്പിനെ കൂടുതൽ ജനകീയമാക്കുന്ന പ്രധാന സവിശേഷതകളാണ്.

Summary: WhatsApp trick: How to read deleted messages

TAGS :
Next Story