Quantcast

ഐ ഫോൺ 13 ഉടന്‍ വിപണിയില്‍ ; പ്രതീക്ഷിക്കാവുന്ന സവിശേഷതകള്‍ ഇവയാണ്

ആപ്പിൾ എയർപോഡിലുപയോഗിക്കുന്ന മൈക്രോഫോൺ ടെക്‌നോളജി ഐ ഫോൺ 13ലും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    5 Sep 2021 4:58 PM GMT

ഐ ഫോൺ 13 ഉടന്‍ വിപണിയില്‍ ; പ്രതീക്ഷിക്കാവുന്ന സവിശേഷതകള്‍ ഇവയാണ്
X

ആഗോള മൊബൈൽ വിപണി ആകാംക്ഷയോടെ കാത്തു നിൽക്കുന്ന അവതാരമാണ് ഐ ഫോൺ 13. കൃത്യമായ തീയതി പുറത്തു വന്നിലെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത്്.

പുതിയ ഐ ഫോണിന്റെ ഫീച്ചറുകളെ കുറിച്ച പല വാർത്തകളും പുറത്തു വരുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ട ഫീച്ചറുകൾ ഇവയാണ്.

പുതിയ നിറങ്ങൾ

ഇതുവരെ ഐ ഫോണിന് ആപ്പിൾ നൽകാത്ത പുതിയ നിറങ്ങളിൽ ഐ ഫോൺ പതിമൂന്നാമൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. അതിൽ കുടൂതൽ ഇരുണ്ട മാറ്റ് ബ്ലാക്ക് നിറവും, ബ്രോൺസ് നിറവും ഉൾപ്പെടാൻ സാധ്യതയുണ്ട്.

ആന്റി- ഫിംഗർപ്രിന്റ് കോട്ടിങ്

ഫോണിന്റെ വശങ്ങളിലും പിറകളിലും ഉപയോഗിക്കുന്നവരുടെ വിരലടയാളം പതിയാതിരിക്കാനുള്ള കോട്ടിങ് നൽകുമെന്നാണ് പുറത്തു വരുന്ന വിവരം.

കൂടുതൽ മികച്ച മൈക്രോഫോൺ

ആപ്പിൾ എയർപോഡിലുപയോഗിക്കുന്ന മൈക്രോഫോൺ ടെക്‌നോളജി ഐ ഫോൺ 13ലും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി കൂടുതൽ വ്യക്തമായ ശബ്ദം ഫോൺ ചെയ്യുമ്പോഴും വീഡിയോ റെക്കോർഡ് ചെയ്യുമ്പോഴും ലഭിക്കും

മികച്ച മാഗ്‌സേഫ് കണക്റ്റിവിറ്റി

ഐ ഫോൺ 12 ൽ അവതരിപ്പിച്ച മാഗ്‌സേഫ് എന്ന കണക്ടിങ് സാങ്കേതികവിദ്യയുടെ കൂടുതൽ മികച്ച രൂപം ഐ ഫോൺ 13 ൽ കാണാൻ സാധിക്കും.

കൂടുതൽ മികച്ച ക്യാമറ

ഐ ഫോൺ എന്നും വിസ്മയിപ്പിക്കുന്നത് അതിന്റെ ക്യാമറ നിലവാരം കൊണ്ടാണ്. ഇപ്രാവശ്യവും അത് തെറ്റാൻ സാധ്യതയില്ല ആകാശത്തിന്റെ ചിത്രങ്ങൾ എടുക്കുന്നത് സുഗമമാക്കുന്ന തരത്തിലുള്ള ക്യാമറ ക്രമീകരണങ്ങളും സെൻസറുകളുമാണ് പുതിയ ഐ ഫോണിലുണ്ടാകുക.

നാല് വേരിയന്റുകളാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്‌സ്. എന്നിവയാണ് പ്രതീക്ഷിക്കുന്ന വേരിയന്റുകൾ.

TAGS :
Next Story