Quantcast

പ്രതിഷേധം ഫലംകണ്ടു;ഡിസൈനിൽ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിച്ച് ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെയാവുന്നത് അവസാനിപ്പിക്കൂവെന്നും പഴയ ഇൻസ്റ്റഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    31 July 2022 1:37 PM GMT

പ്രതിഷേധം ഫലംകണ്ടു;ഡിസൈനിൽ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിച്ച് ഇൻസ്റ്റഗ്രാം
X

ഉപയോക്താക്കളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡിസൈനിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഇൻസ്റ്റഗ്രാം പിൻവലിച്ചു. ഫുൾ സ്‌ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയത്. പോസ്റ്റുകൾ റെക്കമെന്റ് ചെയ്യുന്നത് താൽകാലികമായി കുറയ്ക്കാനും തീരുമാനിച്ചു.

ടിക് ടോക്കിന് സമാനമായി ഫുൾ സ്‌ക്രീൻ മോഡിൽ കാണുംവിധം വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ ഇൻസ്റ്റഗ്രാമിൽ പരീക്ഷിക്കുന്നതിൽനിന്ന് പിൻമാറുകയാണെന്ന് ഒരു അഭിമുഖത്തിലാണ് കമ്പനി മേധാവി ആദം മൊസേരി അറിയിച്ചത്.

'ഒരു റിസ്‌ക് എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. ഇടയ്ക്കിടെ നമ്മൾ പരാജയപ്പെടുന്നില്ലെങ്കിൽ, ഞങ്ങൾ വേണ്ടത്ര വലുതായും ധൈര്യത്തോടെയും ചിന്തിക്കുന്നില്ലെന്നാണ് അർത്ഥം.'മൊസേരി പറഞ്ഞു. പുതിയ മാറ്റങ്ങളിൽനിന്ന് പിൻമാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെവരുമെന്നും അതിന് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെയാവുന്നത് അവസാനിപ്പിക്കൂവെന്നും പഴയ ഇൻസ്റ്റഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

TAGS :
Next Story