യുവാക്കളെ ലക്ഷ്യമിട്ട് പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം
മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ് ഫീച്ചർ എത്തുന്നതോടെ ഉപയോക്താക്കൾക്ക് സ്‌റ്റോറി കാണുന്നവരെ ഇഷ്ടാനുസരണം തീരുമാനിക്കാൻ സാധിക്കും
മികച്ച യുസർ അനുഭവം സമ്മാനിക്കാനായി പുത്തൻ ഫിച്ചറുകളുമായി ഇൻസ്റ്റഗ്രാം. ബർത്ത്‌ഡേയ്‌സ് ഇഫക്ട്, ഓഡിയോ നോട്ട്, സെൽഫി വീഡിയോ നോട്ട്, മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ് എന്നീ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം പുതുതായി അവതരിപ്പിച്ചത്.
സ്‌റ്റോറികൾ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നതാണ് സ്‌റ്റോറി ലിസ്റ്റ്. നിലവിൽ ക്ലോസ് ഫ്രണ്ട്‌സ് എന്ന ഒരു ലിസ്റ്റ് മാത്രമാണുള്ളത്. പുതിയ മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ് ഫീച്ചർ എത്തുന്നതോടെ ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം സ്‌റ്റോറി ലിസ്റ്റ് ക്രിയേറ്റ് ചെയ്യാനും സ്‌റ്റോറി കാണുന്നവരെ ഇഷ്ടാനുസരണം നിയന്ത്രിക്കാനും സാധിക്കും. ഉദാഹരമായി ബന്ധുക്കളായ ഫോളോവേഴ്‌സിനെയും സുഹൃത്തുക്കളെയും വെവ്വേറെ ലിസ്റ്റിൽ ഉൾപ്പെടുത്താം.
ഉപയോക്താക്കൾക്കിടയിൽ വളരെയധികം സ്വീകാര്യത നേടിയ ഫീച്ചറാണ് നോട്ട്‌സ്. ഇപ്പോഴിതാ ഓഡിയോ നോട്ട്, സെൽഫി വീഡിയോ നോട്ട് എന്നീ ഫീച്ചറുകൾ കൂടി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. ശബ്ദം റെക്കോഡ് ചെയ്ത് പങ്കുവെക്കാമെന്നതാണ് ഓഡിയോ നോട്ടിന്റെ പ്രത്യേകത. അതേസമയം വീഡിയോ നോട്ടിൽ സെൽഫി വീഡിയോടൊപ്പം ശബ്ദവും പങ്കുവെക്കാം.
ഉപയോക്താക്കൾക്ക് അവരുടെ ജന്മദിനത്തിൽ ഒരു ബർത്ത് ഡേ ഇഫ്ക്ട് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ബർത്ത ഡേ ഫീച്ചറിന്റെ പ്രത്യേകത. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ ജന്മദിനം മറ്റുള്ളവരെ അറിയിക്കാനാവും.
Adjust Story Font
16