Quantcast

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 Sep 2022 4:04 PM GMT

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക്  ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
X

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.

ടെലികമ്യൂണിക്കേഷൻ സേവനവും ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്കും ലഭ്യമാക്കാൻ, സ്ഥാപനങ്ങൾ ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടെലികോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനദാതാക്കൾ ലൈസൻസ് തിരിച്ചേൽപ്പിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നൽകാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യൻ ടെലികോം ബിൽ 2022-നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കാം.

TAGS :
Next Story