Quantcast

ജൂണില്‍ വിഐ വിട്ടത് 43 ലക്ഷം ആളുകള്‍‍; ജിയോയിലേക്ക് വന്നത് 50 ലക്ഷത്തിലധികം പേര്‍

പുതിയ വരിക്കാരെ ലഭിക്കുന്നതില്‍ എയര്‍ടെലും മുന്നേറ്റം നടത്തിയപ്പോള്‍ ബി.എസ്.എന്‍.എല്‍, വി.ഐ എന്നിവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്

MediaOne Logo

Web Desk

  • Published:

    24 Aug 2021 11:37 AM GMT

ജൂണില്‍ വിഐ വിട്ടത് 43 ലക്ഷം ആളുകള്‍‍; ജിയോയിലേക്ക് വന്നത് 50 ലക്ഷത്തിലധികം പേര്‍
X

പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡിട്ട് രാജ്യത്തെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ. ജൂണിൽ 54 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെയാണ് ജിയോ നേടിയത്. എയര്‍ടെലും ഈ കണക്കില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബി.എസ്.എന്‍.എല്‍, വി.ഐ എന്നിവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 43.66 കോടിയാണ്.

വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയക്ക് 42.89 ലക്ഷം വരിക്കാരെക്കൂടി നഷ്ടമായി. ഇതോടെ മൊത്തം വി.ഐയുടെ മൊത്തം വരിക്കാരുടെ എണ്ണം 27.33 കോടിയായി. എയർടെലിന് 38.12 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോൾ മൊത്തം വരിക്കാരുടെ എണ്ണം 35.21 കോടിയായി. ബി.എസ്.എന്‍.എല്ലിന് ജൂണിൽ 9.93 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.53 കോടിയിലേക്ക് കുറഞ്ഞു.

രാജ്യത്ത് മൊത്തം വയർലെസ് വരിക്കാർ ജൂൺ അവസാനത്തോടെ 1,180.83 ദശലക്ഷമായി ഉയർന്നെന്നും ഉപയോക്താക്കളുടെ പ്രതിമാസ വളർച്ചാ നിരക്ക് 0.34 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു. ജൂണിൽ 12.27 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചുവെന്നു ഇതുവരെയുള്ള എം‌എൻ‌പി അപേക്ഷകൾ മേയിലെ 593.61 ദശലക്ഷത്തിൽ നിന്ന് ജൂണിൽ 605.88 ദശലക്ഷമായി വർധിച്ചുവെന്നും ട്രായുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Next Story