മാർച്ചിൽ 4 ജി ഡൗൺലോഡ് സ്പീഡിൽ ജിയോ മുമ്പിൽ; അപ്‌ലോഡിൽ വി.ഐ
അപ്‌ലോഡ് സ്പീഡിൽ മികച്ചു നിൽക്കുന്ന വി.ഐ മാർച്ചിൽ 8.2 എംബി പെർ സെക്കൻഡ് വേഗതയാണ് നൽകിയത്
ഈ വർഷം മാർച്ചിൽ രാജ്യത്തെ 4 ജി ഡൗൺലോഡ് സ്പീഡിൽ റിലയൻസ് ജിയോ മുമ്പിൽ. 4 ജി അപ്‌ലോഡ് സ്പീഡിൽ വോഡഫോൺ ഐഡിയ(വി.ഐ)യാണ് മികച്ച സേവനം നൽകുന്നത്. ടെലികോ റെഗുലേറ്റിങ് അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാർച്ചിൽ 21.21 എംബി പെർ സെക്കൻഡാണ് ജിയോ നൽകിയ ഡൗൺലോഡ് വേഗത. ഫെബ്രുവരിയിൽ 20.60 എംബി പെർ സെക്കൻഡ് ശരാശരി വേഗതയുണ്ടായിരുന്നു. മാർച്ചിലെത്തിയപ്പോൾ ഇത് 2.5 ശതമാനം വർധിച്ചു. എതിരാളികളായ വിഐ 17.9 ഉം എയർടെൽ 13.7 ഉം എംബി പെർ സെക്കൻഡ് വേഗതയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇവർ നൽകുന്ന വേഗതയിലും യഥാക്രമം 2.7 ഉം 8.6 ഉം ശതമാനം വർധനവുണ്ടായിട്ടുണ്ട്.
അപ്‌ലോഡ് വേഗതയിൽ മികച്ചു നിൽക്കുന്ന വി.ഐ മാർച്ചിൽ 8.2 എംബി പെർ സെക്കൻഡ് വേഗതയാണ് നൽകിയത്. ജിയോ 7.3 , എയർടെൽ 6.1, ബിഎസ്എൻഎൽ(4ജി ഇല്ലാതെ) 5.1 എംബി പെർ സെക്കൻഡ് വേഗതയിൽ സേവനം നൽകി. ടെലികോം ടാക്കിന്റെ വാർത്തപ്രകാരം ട്രായ് റിപ്പോർട്ട് മൈ സ്പീഡ് ആപ്പ് വഴി റിയൽ ടൈം അടിസ്ഥാനത്തിൽ ശേഖരിച്ചതാണ്. മാത്രമല്ല, ഇവയെല്ലാം ശരാശരി വേഗതയായാണ് കണക്കാക്കിയിരിക്കുന്നത്. വ്യക്തികൾക്ക് വ്യത്യാസപ്പെട്ടിരിക്കാം.
ഡൗൺലോഡ്, അപ്‌ലോഡ് വേഗത എങ്ങനെ കണ്ടെത്താം?
നിങ്ങളുടെ ഉപകരണത്തിലെ ഡൗൺലോഡ്, അപ്‌ലോഡ് വേഗത ഏതെങ്കിലും സ്പീഡ് ടെസ്റ്റിങ് വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ കണ്ടെത്താനാകും. ഗൂഗിൾ തന്നെ ഇതിനുള്ള അവസരം നൽകുന്നുണ്ട്. റൺ സ്പീഡ് ടെസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്താൽ വേഗത അറിയാനാകും.
അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലെ ട്രായ് കണക്ക്പ്രകാരം മൊബൈൽ ബ്രോഡ്ബാൻഡിൽ എയർടെൽ 22.6 ലക്ഷം വരിക്കാരെ ചേർത്തു. എന്നാൽ തുടർച്ചയായി മൂന്നു മാസം ഇടിവ് നേരിടുള്ള ജിയോക്ക് 36.6 ലക്ഷം വരിക്കാരെ നഷ്ടമായി. ഏഴുമാസത്തിനിടെ ഏറ്റവും വലിയ നേട്ടം വിഐക്കുണ്ടായി. 8.6 ലക്ഷം വരിക്കാരെയാണ് കമ്പനി ചേർത്തത്. ഹോം ബ്രോഡ് ബാൻഡിൽ എയർടെൽ ഒരു ലക്ഷവും ജിയോ 2.1 ലക്ഷ്യവും ഉപഭോക്താക്കളെ കൂടെക്കൂട്ടി.
Jio number on in 4G download speeds in March, VI in the upload speed
Adjust Story Font
16