Quantcast

ഇനി റെയിഞ്ചില്ലെന്ന് പരാതി വേണ്ടെന്ന് ജിയോ; കേരളത്തിൽ സ്ഥാപിച്ചത് 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ

2021ൻറെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ ജിയോ തീരുമാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-12-22 14:51:45.0

Published:

22 Dec 2021 2:47 PM GMT

ഇനി റെയിഞ്ചില്ലെന്ന് പരാതി വേണ്ടെന്ന് ജിയോ; കേരളത്തിൽ സ്ഥാപിച്ചത് 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ
X

എല്ലായ്‌പ്പോഴും കണക്റ്റിവിറ്റി പ്രശ്‌നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത മനസ്സിലാക്കി കേരളത്തിൽ 14000 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് ജിയോ. ഇതുവഴി കൂടുതൽ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വർക്കിൽ ജിയോയുടെ ആധിപത്യം വർധിക്കാനും ഇത് സഹായിക്കും. 2021ൻറെ ആരംഭത്തിൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ ജിയോ തീരുമാനിച്ചിരുന്നു

2020 ഏപ്രിൽ മുതൽ ഡേറ്റാ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. ഇതിൽ പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് 2021ൽ കമ്പനി ഏകദേശം 31 ടവറുകളാണ് സ്ഥാപിച്ചത്.

സംസ്ഥാനത്തിലുടനീളം 14000-ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സവനദാതാവായിരിക്കുകയാണെന്നും, ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുമെന്നും ജിയോ വാർത്താകുറിപ്പിൽ പറഞ്ഞു.

TAGS :
Next Story