Quantcast

വീണ്ടും ജോക്കർ ആക്രമണം; ഈ നാല് ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യണം

പാസ്‌വേർഡുകളും ഒടിപികളുമുൾപ്പെടെ ശേഖരിക്കാൻ കഴിയുന്ന മാൽവെയറുകളാണ് ഈ നാല് ആപ്പുകളിലുമുള്ളത്

MediaOne Logo

Web Desk

  • Published:

    11 July 2022 12:37 PM GMT

വീണ്ടും ജോക്കർ ആക്രമണം; ഈ നാല് ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യണം
X

അപകടകാരിയായ ജോക്കർ മാൽവെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാല് ജനപ്രിയ ആപ്പുകൾ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി. ആൻഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി 2017 മുതൽ സൈബർകുറ്റവാളികൾ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവന്നിരുന്ന മാൽവെയറാണ് ജോക്കർ. ഒരിടവേളയ്ക്ക് ശേഷമാണ് ജോക്കർ മാൽവെയർ വീണ്ടും പ്ലേ സ്റ്റോറിൽ തിരിച്ചെത്തുന്നത്.

സ്മാർട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷർ മോണിറ്റർ, വോയ്സ് ലാഗ്വേജ് ട്രാൻസലേറ്റർ, ക്വിക്ക് ടെക്സറ്റ് എസ്എംഎസ് എന്നീ നാല് ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. ഈ ആപ്പുകൾ ഇൻസറ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആപ്പ് ഡാറ്റ മുഴുവനായി നീക്കം ചെയ്ത ശേഷം ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.

പാസ്‌വേർഡുകളും ഒടിപികളുമുൾപ്പെടെ ശേഖരിക്കാൻ കഴിയുന്ന മാൽവെയറുകളാണ് ഈ നാല് ആപ്പുകളിലുമുള്ളത്. വ്യക്തിഗത വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകൾ വായിക്കാനും ഈ മാൽവെയറിന് സാധിക്കും. പയ്യെ ഇവ ഫോണിന്റെ പൂർണനിയന്ത്രണവും ഏറ്റെടുക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS :
Next Story