Quantcast

ഫ്ലിപ്കാര്‍ട്ടിന്‍റെ സ്വന്തം സ്മാര്‍ട് ഫോണ്‍; MarQ M3 ഇന്ത്യയില്‍ അവതരിപ്പിച്ചു

വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് സവിശേഷതയുള്ള ഫോണിന് ഡ്യൂവല്‍ ക്യാമറയാണുള്ളത്

MediaOne Logo

Web Desk

  • Published:

    28 Sep 2021 10:17 AM GMT

ഫ്ലിപ്കാര്‍ട്ടിന്‍റെ സ്വന്തം സ്മാര്‍ട് ഫോണ്‍; MarQ M3 ഇന്ത്യയില്‍ അവതരിപ്പിച്ചു
X

ഫ്ലിപ്കാർട്ടിന്‍റെ സബ് ബ്രാൻഡായ മാർക്യുവിൽ നിന്നുള്ള ആദ്യ സ്മാർട്ട്ഫോണായ മാർക്യു എം 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. കയ്യിലൊതുങ്ങുന്ന വിലയില്‍ ഗുണമേന്‍മ ഒട്ടും കുറയ്ക്കാത്ത വിധത്തിലാണ് സ്മാര്‍ട് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് സവിശേഷതയുള്ള ഫോണിന് ഡ്യൂവല്‍ ക്യാമറയാണുള്ളത്. ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സിലൂടെ ഉപയോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാം.



ഒക്ടാ കോർ പ്രോസസറാണ് മറ്റൊരു പ്രത്യേകത.മാർക്യു എം 3 സ്മാർട്ട്‌ഫോണിന്‍റെ 2 ജിബി റാം + 32 ജിബി വേരിയന്റിന് 7,999 രൂപയാണ് വില. എന്നാൽ ഇത് 6,299 രൂപയ്ക്ക് പരിമിത കാലത്തേക്ക് ലഭ്യമാകും. ബ്ലാക്ക്,ബ്ലൂ എന്നീ രണ്ടു കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. ആൻഡ്രോയിഡ് 10-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.088-ഇഞ്ച് HD + (720x1,560 പിക്സൽ) ഡിസ്പ്ലേ 2.5D കർവ്ഡ് ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി.എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.




5000 എം.എ.എച്ചാണ് ബാറ്ററി. ഏകദേശം 24 മണിക്കൂർ സംഗീതം, 9 മണിക്കൂർ സിനിമ കാണൽ, ഏകദേശം 42 മണിക്കൂർ കോൾ സമയം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫേസ് അണ്‍ലോക്ക് ഉണ്ടെങ്കിലും ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ ഇല്ല. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, ഡ്യുവൽ സിം സ്ലോട്ടുകൾ, വൈഫൈ ബി/ജി/എൻ, ബ്ലൂടൂത്ത് v4.2, ജിപിഎസ്, 4 ജി സപ്പോർട്ട് എന്നിവ ഉള്‍പ്പെടുന്നു.

TAGS :
Next Story