അപകടകാരികളായ ആപ്പുകൾ; 10 ലക്ഷം ഉപഭോക്താക്കളുടെ യൂസർ നെയിമും പാസ്‌വേഡും ചോർന്നു
400 ആപ്പുകളിൽ 45 എണ്ണവും തങ്ങളുടെ ആപ്പ് സ്റ്റോറിൽ ഉണ്ടായിരുന്നതായി ആപ്പിൾ അവകാശപ്പെടുന്നു
സുരക്ഷ പ്രശ്‌നങ്ങളെ തുടർന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി മെറ്റ. ആപ്പിളിന്റെയും ആൽഫബെറ്റിന്റെയും സോഫ്റ്റ്‌വെയർ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത 400 ആപ്ലിക്കേഷനുകളിലാണ് സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയത്. പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസർ നെയിമുകളും പാസ് വേഡുകളും ചോർന്നതായും ഫെയ്സ്ബുക്ക് സൂചിപ്പിച്ചു. ലോഗിൻ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന 400-ലധികം ആപ്പുകളിലാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയതായി മെറ്റാ അറിയിച്ചത്. ഇതിനെപറ്റി കമ്പനി ആപ്പിളിനെയും ഗൂഗിളിനെയും അറിയിച്ചിട്ടുണ്ട്.
ഫോട്ടോ എഡിറ്റിങ്, ഗെയിം, ഹെൽത്ത് ട്രാക്കറുകൾ, വി.പി.എൻ സേവനങ്ങൾ ബിസിനസ് ആപ്പുകൾ എന്നീ ലേബലിലാണ് ഇത്തരം ആപ്പുകൾ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതെന്ന് മെറ്റാ പറഞ്ഞു. വ്യക്തികളുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മെറ്റയുടെ ഗ്ലോബൽ ത്രെറ്റ് ഡിസ്‌റപ്ഷൻ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് മുന്നറിയിപ്പു നൽകി. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും ഇതിലൂടെയാണ് യൂസർനെയിമും പാസ്‌വേർഡും ഇവർക്ക് ലഭിക്കുന്നത്
400 ആപ്പുകളിൽ 45 എണ്ണവും തങ്ങളുടെ ആപ്പ് സ്റ്റോറിൽ ഉണ്ടായിരുന്നതായി ആപ്പിൾ അവകാശപ്പെടുന്നു, എന്നാൽ ഇപ്പോൾ അവ പ്ലാറ്റ്ഫോമിൽ നിന്ന് ഒഴിവാക്കിയെന്നും ആപ്പിൾ വിശദീകരിച്ചു. അതേസമയം, പ്ലാറ്റ്ഫോമിൽ നിന്ന് ഇത്തരം എല്ലാ ആപ്പുകളെയും നീക്കം ചെയ്തതായി ഗൂഗിൾ വക്താവ് പറഞ്ഞു.
Adjust Story Font
16