യൂറോപ്യൻ രാജ്യങ്ങളിൽ വാർത്താ സേവനം നിർത്തലാക്കാനൊരുങ്ങി മെറ്റ
നേരത്തെ കാനഡയിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്താ ഉള്ളടക്കങ്ങൾ മെറ്റ വിലക്കിയിരുന്നു
യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ 'ഫെയ്‌സ്ബുക്ക് ന്യൂസ്' സേവനം നിർത്തലാക്കുമെന്ന് മെറ്റ അറിയിച്ചു. ഈ മാറ്റം വന്നാലും വാർത്താ വെബ്‌സൈറ്റുകളിലെ വാർത്താ ലിങ്കുകൾ ഫേയ്‌സ്ബുക്കിൽ ഉപയോക്താക്കൾക്ക് കാണാനാകും. അതുപോലെ യുറോപ്യൻ മാധ്യമ സ്ഥാപനങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടുകളും പേജുകളും ഉപയോഗിക്കാനാകും.
എന്നാൽ ഇവരുമായി ഫേസ്ബുക്ക് ന്യൂസിന് വേണ്ടി കമ്പനി കരാറിലേർപ്പെടുകയോ പുതിയ പ്രൊഡക്ട് അപ്‌ഡേറ്റുകൾ ഇവർക്ക് അവതരിപ്പിക്കുകയോ ചെയ്യില്ല. ഫേസ്ബുക്ക് ഫീഡിൽ ഉപഭോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്റെ മുന്ന് ശതമാനം മാത്രമാണ് വാർത്തകളെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
നേരത്തെ കാനഡയിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്താ ഉള്ളടക്കങ്ങൾ മെറ്റ വിലക്കിയിരുന്നു. വാർത്താ ഉള്ളടക്കങ്ങളിൽ നിന്നുള്ള പരസ്യവരുമാനത്തിന്റെ വലിയൊരു പങ്ക് മാധ്യമസ്ഥാപനങ്ങൾക്ക് നൽകണമെന്ന നിയമത്തെ തുടർന്നാണ് നടപടി.
Adjust Story Font
16