Quantcast

കാനഡയിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ നിർത്തലാക്കി മെറ്റ

വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ പണം നൽകണമെന്ന നിയമം നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2023-08-02 07:40:18.0

Published:

2 Aug 2023 7:30 AM GMT

കാനഡയിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ നിർത്തലാക്കി മെറ്റ
X

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കാനഡക്കാർക്ക് ഇന്നു മുതൽ വാർത്തകൾ ലഭ്യമാകില്ല. വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ പണം നൽകണമെന്ന ഓൺലൈൻ ന്യൂസ് നിയമം നിലവിൽ വന്നതിന് ശേഷമാണ് മെറ്റയുടെ നടപടി. കാനഡയിലെ ഓൺലൈൻ ന്യൂസ് ആക്ടിൻ്റെ പ്രധാന വിമർശകർ എന്ന നിലയിൽ ഗൂഗിളും മെറ്റയുടെ പാത പിന്തുടരാനാണ് സാധ്യത.

കാനഡയിൽ നിന്നുള്ള വാർത്താ പ്രസാധകർ പോസ്റ്റ് ചെയ്യുന്ന കൺടെന്റുകളും വാർത്താ ലിങ്കുകളും കാനഡയിലെ ആളുകൾക്ക് ഇനി മുതൽ കാണാൻ സാധിക്കില്ലെന്ന് മെറ്റ പ്രസ്താവനയിൽ അറിയിച്ചു. വിദേശ സൈറ്റുകൾ പോസ്റ്റ് ചെയ്യുന്ന വാർത്തകളും കാനഡയിൽ ലഭ്യമാകില്ല. അത് പോലെ ഈ രണ്ട് പ്ലാറ്റഫോമുകളിലും കാനഡക്കാർക്ക് ആർട്ടിക്കിളുകൾ പങ്കുവെക്കാനും സാധിക്കില്ല.

ഓസ്‌ട്രേലിയൻ നടപ്പിൽ വരുത്തിയ നിയമത്തിന് സമാനമയാണ് കാനഡ ഓൺലൈൻ ന്യൂസ് നിയമം പുറത്തിറക്കിയത്. ഇതിലൂടെ പ്രതിസന്ധി നേരിടുന്ന കനേഡിയൻ വാർത്താ മേഖലയെ ശക്തിപ്പെടുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ നിയമത്തിൽ പിഴവുകളുണ്ട്, വാർത്താ കണ്ടന്റുകളിൽ നിന്ന തങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നു എന്ന തെറ്റായ ധാരണയാണ് ഇതിനു പിന്നിലുള്ളത്. തങ്ങളുടെ ഉപയോക്താക്കൾ വാർത്തകൾക്കായല്ല തങ്ങളുടെ ഇരു പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നത്. വാർത്താ സ്ഥാപനങ്ങൾ അവരുടെ കണ്ടന്റുകൾ വായനക്കാരിലേക്ക് എത്തിക്കാൻ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുകയാണെന്നും മെറ്റ പറഞ്ഞു.

അതേസമയം മെറ്റയുടെ നടപടി നിരുത്തരാവാദിത്തപരമാണെന്നും കാനഡയിലെ ഓൺലൈൻ പരസ്യങ്ങളുടെ 80 ശതമാനവും മെറ്റക്കും ഗൂഗിളിനുമാണ് ലഭിക്കുന്നതെന്നും കനോഡിയൻ ഹെറിറ്റേജ് മന്ത്രി പാസ്‌കൽ സെന്റ് ഓംഗെ പറഞ്ഞു.

TAGS :
Next Story