ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന നിർദേശവുമായി മെറ്റ
ജീവനക്കാർ തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും സഹകരണം ദൃഢമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശം
ന്യൂയോർക്ക്: ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യമെന്ന നിർദേശവുമായി മെറ്റ. നിർദേശം പാലിക്കാൻ താൽപര്യമില്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. മെറ്റയുടെ ഹ്യുമൻ റിസോഴ്‌സസ് മേധാവി ലോറി ഗോലർ ഇ-മെയിൽ വഴി ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പുതിയ നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരും.
ജീവനക്കാർ തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും സഹകരണം ദൃഢമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിർദേശമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതുകൂടാതെ മാസത്തിൽ ജീവനക്കാരുടെ ഹാജർ നിലയും പരിശോധിക്കും.
നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പിരിച്ചു വിടുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം ഉൾപ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടി ഓഫീസിലേക്ക് വരേണ്ടെന്നും നിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം ആളുകൾ രണ്ടുമാസം കൂടുമ്പോൾ നാലു ദിവസം ഓഫീസിലെത്തണം.
Adjust Story Font
16