ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പണമുണ്ടാക്കാൻ പലവഴികൾ; പുതിയ അപ്ഡേറ്റുമായി മെറ്റ
ക്രിയേറ്റേഴ്സിന് ഫോട്ടോയും റീലും പങ്കുവെക്കുന്നതിലൂടെ പണം ലഭിക്കും
ക്രിയേറ്റേഴ്‌സിന് സന്തോഷവാർത്തയുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പണം സമ്പാദിക്കാൻ സാധിക്കുന്ന നിരവധി സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇതിൽ ആദ്യത്തേത് ഇൻസ്റ്റഗ്രാം ക്രിയേറ്റേഴ്‌സിനുള്ള 'ഇൻവൈറ്റ് ഓൺലി ഹോളിഡേ ബോണസാണ്'. ഇതിലൂടെ ക്രിയേറ്റേഴ്സിന് അവരുടെ ക്രിയേറ്റീവായിട്ടുള്ള ഫോട്ടോകളും റീലുകളും പങ്കുവെക്കുക വഴി പ്രതിഫലം ലഭിക്കും. യു.എസ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ക്രിയേറ്റേഴ്സിനാണ് ഈ ഫീച്ചർ നിലവിൽ ലഭ്യമാവുക. ഈ വർഷം അവസാനം വരെ തിരഞ്ഞെടുത്ത ക്രിയേറ്റേഴ്‌സിന് ഈ ഫീച്ചർ പരീക്ഷണാർഥം ലഭ്യമാകും.
ബോണസിന്റെ കാലാവധിയിൽ റീലുകൾ എത്രതവണ പ്ലേ ചെയ്തുവെന്നതും ഫോട്ടോസിന്റെ വ്യൂസും അടിസ്ഥാനമാക്കിയാണ് ക്രിയേറ്റേഴ്‌സിന് പണം ലഭിക്കുക. ഇത്തരത്തിലൂള്ള കണ്ടന്റുകൾ മോണിറ്റൈസേഷൻ പോളിസി പാലിച്ചിരിക്കണം. മെറ്റ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ. ഇൻസ്റ്റഗ്രാം സബ്‌സിക്രിപ്ഷൻ തുടങ്ങിയതിന് ശേഷം ക്രിയേറ്റേഴ്‌സിൽ പലർക്കും ഒരു മില്ല്യണിലധികം ആക്ടീവ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്ന് മെറ്റ അറിയിച്ചു. ഈ സബ്‌സിക്രിപ്ഷൻ പ്രോഗ്രാം ഇന്ത്യയടക്കം 35 രാജ്യങ്ങളിൽ നിലവിൽ ലഭ്യമാണ്.
ക്രിയേറ്റേഴ്‌സിന് അവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് കമ്മൂണിറ്റി വികസിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ ചില ഫീച്ചറുകളും മെറ്റ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോളേവേഴ്‌സ് ക്രിയേറ്റേഴ്‌സിന്റെ കണ്ടന്റുകൾ കാണുമ്പോൾ ഫീഡിൽ സബ്‌സ്‌ക്രൈബ് ബട്ടൺ കാണിക്കുന്നതാണ് പുതിയ ഫീച്ചർ. കൂടാതെ പൂതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ക്രിയേറ്റേഴ്‌സിന് ഡയറക്ട് മെസേജിലൂടെയും (ഡി.എം) സ്‌റ്റോറികളിലൂടെയും സ്വാഗതം ചെയ്യാനും സാധിക്കും.
ഫേസ്ബുക്കിൽ ഫോളോവേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യിക്കാനുള്ള നിരവധി ഫീച്ചറുകളാണ് മെറ്റ അവതരിപ്പിച്ചത്. റീലുകളിലൂടെയും സ്റ്റോറികളിലൂടെയും പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ക്ഷണിക്കുന്നതിന് പുറമെ ക്രിയേറ്റേഴ്‌സിന് അവരുടെ ഫോളോവേഴ്‌സിനായി 30 ദിവസത്തെ സബ്‌സ്‌ക്രിപ്ഷൻ ട്രയൽ നൽകാനും സാധിക്കും. കൂടാതെ ക്രിയേറ്റേഴ്‌സിന് സബ്‌സ്‌ക്രിപ്ഷൻ തുക ഇഷ്ടാനുസരണം തീരുമാനിക്കാനുള്ള അവസരവും മെറ്റ നൽകുന്നുണ്ട്.
Adjust Story Font
16