Quantcast

ട്വിറ്ററിന് ബദലായി മെറ്റയുടെ 'ത്രെഡ്‌സ്' നാളെ ലോഞ്ച് ചെയ്യും

ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് മെറ്റയുടെ 'ത്രെഡ്‌സ്' ഭീഷണിയായേക്കും

MediaOne Logo

Web Desk

  • Updated:

    2023-07-05 05:06:39.0

Published:

5 July 2023 5:00 AM GMT

Metas Threads alternative to Twitter will be launched tomorrow
X

ട്വിറ്ററിനു സമാനമായി ടെക്‌സ്റ്റിന് പ്രാധാന്യം നൽകി മെറ്റ പുറത്തിറക്കുന്ന ത്രഡ്‌സ് നാളെ മുതൽ ആപ്പിൾ സ്റ്റോറിൽ ലഭ്യമാകും. പുതിയ പരിഷ്‌കാരങ്ങൾ കാരണം ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് മെറ്റയുടെ ത്രെഡ്‌സ് ഭീഷണിയായേക്കുമെന്നാണ് കരുതുന്നത്.

ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് ട്വിറ്ററിന് സമാനമായ ഡാഷ് ബോർഡാണെന്നാണ് സൂചന. ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിന്ന് വിഭിന്നമായി എഴുത്തിന് പ്രാധാന്യം നൽകുന്ന ആപ്പായിരിക്കും ത്രെഡ്‌സ്.

ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും ത്രെഡിന്റെ പ്രവർത്തനം. അത്‌കൊണ്ട് തന്നെ ഉപയോക്താവിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെയും ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെയും നേരിട്ട് ത്രെഡിലേക്ക് മാറ്റാനാകും. ഇത് ത്രെഡ്‌സിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ത്രെഡ്‌സ് ആപ്പ് സൗജന്യമായിരിക്കുമെന്നും ഉപയോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷ.

TAGS :
Next Story