ചന്ദ്രനെ കണ്ട് തെറ്റിദ്ധരിച്ച് വേഗം കുറച്ച് ടെസ്‍ല കാര്‍- വീഡിയോ കാണാം
ഓട്ടോ പൈലറ്റ് മോഡിലിട്ട ടെസ്‍ല കാറിന് പറ്റിയ ഒരു അബദ്ധമാണ് വൈറലായിരിക്കുന്നത്. ആകാശത്ത് ചന്ദ്രനെ കണ്ടു ട്രാഫിക് ലൈറ്റിലെ മഞ്ഞ നിറമായി ടെസ്‍ല കാർ തെറ്റിദ്ധരിക്കുന്നതാണ് സംഭവം.
ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് നിരത്തിലിറങ്ങിയ വാഹനമാണ് ടെസ്‌ല. എലോൺ മസ്‌ക് എന്ന ശതകോടീശ്വരന്റെ തലവര മാറ്റിയ കണ്ടുപിടുത്തമാണ് ടെസ്‍ല വാഹനങ്ങൾ. കാർ നിയന്ത്രിക്കാൻ ഡ്രൈവർ വേണ്ട എന്നതാണ് ഈ കാറിന്‍റെ പ്രത്യേകത.കാർ സ്വയം നിയന്ത്രിച്ചോളും. നമ്മുക്ക് പോകേണ്ട സ്ഥലം മാപ്പിൽ നൽകിയാൽ കാർ കൃത്യമായ സ്പീഡിൽ കൃത്യമായ വഴിയിലൂടെ റോഡിലെ തടസങ്ങൾ പൂർണമായി മനസിലാക്കി അതിനനുസരിച്ച് പെരുമാറി നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.നിരവധി ക്യാമറകളും സെൻസറുകളും ജിപിഎസും ഉപയോഗിച്ചാണ് ടെസ്‍ല കാറിന്റെ യാത്ര സാധ്യമാകുന്നത്. പക്ഷേ ഇടയ്ക്ക് ടെസ്‍ല കാറിന് തെറ്റ് പറ്റാറുണ്ട്. അപ്പോൾ അപകടങ്ങൾ ഉണ്ടാകാറുമുണ്ട്.
ഇപ്പോൾ ഓട്ടോ പൈലറ്റ് മോഡിലിട്ട ടെസ്‍ല കാറിന് പറ്റിയ ഒരു അബദ്ധമാണ് വൈറലായിരിക്കുന്നത്. ആകാശത്ത് ചന്ദ്രനെ കണ്ടു ട്രാഫിക് ലൈറ്റിലെ മഞ്ഞ നിറമായി ടെസ്‍ല കാർ തെറ്റിദ്ധരിക്കുന്നതാണ് സംഭവം. തുടർച്ചയായി ഇത്തരത്തിൽ ചന്ദ്രനെ കണ്ട് ട്രാഫിക് സിഗ്നലാണെന്ന് തെറ്റിദ്ധരിച്ച് കാർ വേഗത കുറച്ച് പോകുന്ന വീഡിയോ ഒരു ടെസ്‍ല ഉപയോക്താവാണ് പങ്കുവച്ചിരിക്കുന്നത്. ചന്ദ്രനെ കാണുന്ന ടെസ്‍ല സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ കാണിക്കുകയും വേഗത കുറയ്ക്കുകയുമാണ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ ടെസ്‍ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
Hey @elonmusk you might want to have your team look into the moon tricking the autopilot system. The car thinks the moon is a yellow traffic light and wanted to keep slowing down. 🤦🏼 @Teslarati @teslaownersSV @TeslaJoy pic.twitter.com/6iPEsLAudD
— Jordan Nelson (@JordanTeslaTech) July 23, 2021
Adjust Story Font
16