'ബജറ്റ് ഐഫോണ്‍' എസ്ഇ 5ജി; ഈ വര്‍ഷത്തെ ആദ്യ മോഡല്‍ പ്രതീക്ഷ കാത്തോ..?
പുതിയ മോഡലിന്റെ 64 ജിബി സ്റ്റോറേജ് ശേഷിയുള്ള വേരിയന്റിന് ഇന്ത്യയില്‍ ഏകദേശം 43,900 രൂപ മുതലാണ് വില
ഈ വര്‍ഷത്തോടെ ഐഫോണിന്റെ 'ബജറ്റ് ഫോണ്‍' ഇറങ്ങുമെന്നറിഞ്ഞ് പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ആപ്പിളിന്റെ പുതിയ മോഡലായ എസ്ഇ 5ജി, എ15 ബയോണിക് ചിപ്പിനൊപ്പം വിപണിയിലെത്തി.
സാധാരണ ഐഫോണ്‍ മോഡലുകളെക്കാളും വില കുറവാണെങ്കിലും, പ്രതീക്ഷിച്ചതു പോലൊരു മാറ്റം വിലയില്‍ സംഭവിച്ചില്ലെന്നതാണ് ഏവരേയും നിരാശപ്പെടുത്തുന്ന ഘടകം.
രണ്ടു വര്‍ഷം മുന്‍പിറങ്ങിയ എസ്ഇ-2020 മോഡലിനേക്കാള്‍ വില കുറവായിരിക്കും ഐഫോണ്‍ എസ്ഇ 5ജി മോഡലിനെന്നാണ് ഇറങ്ങുന്നതിനു മുന്‍പുണ്ടായിരുന്ന ഊഹാപോഹങ്ങള്‍. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പത്തെ മോഡലിന്റെ തുടക്ക വേരിയന്റ് വില 399 ഡോളറായിരുന്നെങ്കില്‍, പുതിയ എസ്ഇ5ജിക്ക് 428 ഡോളര്‍ മുതലാണ് വിലയിട്ടിരിക്കുന്നത്.
ഹാര്‍ഡ്വെയര്‍ ഫീച്ചറുകളുടെ കാര്യത്തില്‍ എസ്ഇ 5ജിയെക്കുറിച്ച് പ്രചരിച്ച പലകാര്യങ്ങളും ശരിയായിരുന്നു. പക്ഷെ മുന്‍നിര മൊബൈല്‍ കമ്പനിയായ ആപ്പിളിന്റെ ബജറ്റ് ഫോണ്‍ സ്വന്തമാക്കാമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് വലിയ നിരാശയാണ് നിലവില്‍ പുതിയ മോഡല്‍ സമ്മാനിച്ചിരിക്കുന്നത്. ബജറ്റ് ഫോണുകളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ കാര്യമായ വില വ്യത്യാസം പുതിയ മോഡലിനുണ്ടായിരിക്കില്ല. പുതിയ മോഡലിന്റെ 64 ജിബി സ്റ്റോറേജ് ശേഷിയുള്ള വേരിയന്റിന് ഇന്ത്യയില്‍ ഏകദേശം 43,900 രൂപ മുതലാണ് വില
മറ്റു പ്രത്യേകതകള്‍
എങ്കിലും, ഏറ്റവും പുതിയ ഐഫോണ്‍ പ്രീമിയം സീരീസിന് ശക്തി പകരുന്ന എ15 ബയോണിക് പ്രോസസറാണ് പുതിയ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്നിലും പിന്നിലും സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ദൃഢമായ, ഐഫോണ്‍-13 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന തരം ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. കൂടാതെ 5ജി ആന്റിനകളും പുതിയ വേരിയന്റിന്റെ സവിശേഷതയാണ്. ഐപി67 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സും പുതിയ പ്രത്യേകതയാണ്. പക്ഷേ, ഈ ഫീച്ചറുകളെല്ലാം ഐഫോണ്‍ പ്രേമികള്‍ക്ക് എത്രത്തോളം തൃപ്തി നല്‍കുമെന്ന് കണ്ടറിയണം.
പ്രകടന മികവ്
രൂപകല്‍പനയില്‍ ഐഫോണ്‍ 2020യോട് സാമ്യമുള്ള ഡിസൈനാണെങ്കിലും, കൂടുതല്‍ മികവുറ്റ എ15 പ്രോസസറിന്റെ സാന്നിധ്യം ബാറ്ററി പ്രകടനം മെച്ചപ്പെടുത്തുന്നതായിരിക്കും. ഏറ്റവും ഒടുവിലിറങ്ങിയ ഐഫോണ്‍ 13 സീരീസിന്റേതിനോടടുത്ത് പ്രകടന മികവ് നല്‍കാന്‍ ഐഫോണ്‍ എസ്ഇ 5ജിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
4 കോര്‍ ജിപിയു, 16 കോര്‍ ന്യൂറല്‍ എന്‍ജിന്‍, 6കോറുള്ള സിപിയു, ലൈവ് ടെക്സ്റ്റ് തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിന്റെ പ്രത്യേകതയാണ്.
പുതിയ ക്യാമറ അനുഭവം
സ്മാര്‍ട്ട് എച്ച്ഡിആര്‍ 4, ഡീപ് ഫ്യൂഷന്‍, പോര്‍ട്രെയിറ്റ് മോഡ് എന്നിവയുള്‍പ്പെടെ മികച്ച ഫോട്ടോഗ്രാഫി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ മോഡല്‍. കൂടാതെ, 12 മെഗാപിക്‌സല്‍ ƒ/1.8 അപ്പേര്‍ച്ചര്‍ വൈഡ് ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ക്യാമറ അല്‍പം മെച്ചപ്പെട്ട തരത്തില്‍തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
നിരാശാ ഘടകങ്ങള്‍
ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ 8 എന്നിവയുടെ അതേ ഡിസൈനാണ് എസ്ഇ 5ജിക്കു നല്‍കിയിരിക്കുന്നത്. മാത്രമല്ല, 4.7 ഇഞ്ച് മാത്രം വലുപ്പമുളള റെറ്റിനാ എച്ഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോം ബട്ടണ്‍, ടച്ച് ഐഡി, പിന്നില്‍ ഒറ്റ ക്യാമറ തുടങ്ങിയ പവയ ഫീച്ചറുകള്‍ നിലനിര്‍ത്തിയതാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നത്.
മാര്‍ച്ച് 11 വെള്ളിയാഴ്ച മുതല്‍ പ്രീ-ബുക്കിങ് സൗകര്യം ലഭ്യമായിത്തുടങ്ങന്ന എസ്ഇ 5ജി, മാര്‍ച്ച് 18 വെള്ളിയാഴ്ച മുതല്‍ വിപണിയിലെത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16