ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത: വിലക്കുറവിൽ മോഡലുകൾ സ്വന്തമാക്കാൻ അവസരം
ഐഫോണിന്റെ പുതിയ മോഡലായ ഐഫോൺ 15 വിപണിയിലിറക്കുന്നതിന്റെ മുന്നോടിയായാണ് മുൻ എഡിഷനുകളില്‍ വിലമാറ്റം വരുത്തിയിരിക്കുന്നത്.
ഐഫോണ്‍ മോഡലുകള്‍
ന്യൂയോർക്ക്: ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ബജറ്റ് ഫോണുകളെ അപേക്ഷേിച്ച് വിലകൂടുതലാണ് സാധാരണക്കാരെ ഐഫോണിൽ നിന്ന് അകറ്റുന്നത്. ഇപ്പോഴിതാ കമ്പനി തന്നെ മുൻമോഡലുകൾക്ക് വിലകുറക്കാനൊരുങ്ങുന്നു. ഐഫോണിന്റെ പുതിയ മോഡലായ ഐഫോൺ 15 വിപണിയിലിറക്കുന്നതിന്റെ മുന്നോടിയായാണ് മുൻ എഡിഷനുകളില്‍ വിലമാറ്റം വരുത്തുന്നത്.
ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകളായിരിക്കും പുതിയ എഡിഷനിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ടെക് വെബ്‌സൈറ്റ് ടോം ഗയ്ഡ് റിപ്പോർട്ട് പ്രകാരം പഴയ നാല് മോഡലുകളുടെ വിലകാര്യമായി കുറയുമെന്നാണ്. ഐഫോൺ 14 സീരീസ്, ഐഫോൺ 13, 13 മിനി, ഐഫോൺ12, ഐഫോൺ എസ്.ഇ(2022) എന്നി മോഡലുകളാണിപ്പോൾ ആപ്പിൾ ഔദ്യോഗികമായി വിൽക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 13 മിനി എന്നീ മോഡലുകളുടെ വില കുറയുമെന്നാണ്. ഐഫോൺ 15 അവതരണത്തോടനുബന്ധിച്ചായിരിക്കും വില കുറയുക. സാധാരണ പുതിയ മോഡലുകൾ വിപണിയിലെത്തുമ്പോൾ പഴയ മോഡലുകളുടെ വിലയിൽ മാറ്റമുണ്ടാകാറുണ്ട്. ഏകദേശം 8000 രൂപയിലധികം കുറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ പതിനായിരം രൂപയിലധികം കുറക്കാൻ ആപ്പിൾ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നിലവിലെ വില ഇങ്ങനെ(128ജിബി) ഐഫോൺ 14: 79,900 രൂപ, ഐഫോൺ14 പ്ലസ്: 89,900 രൂപ, ഐഫോൺ 14 പ്രോ: 1,29,900 രൂപ, ഐഫോൺ എസ്ഇ: 49,900 രൂപ, ഐഫോൺ 13: 69,900 രൂപ, ഐഫോൺ 12: 59,900 രൂപ (64GB)
അതേസമയം, ജൂൺ 5 ന് നടക്കുന്ന ഇവന്റിൽ ആപ്പിൾ ആദ്യത്തെ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വര്‍ഷം അവസാനത്തോടെ വിപണിയിലേക്ക് എത്തും. iOS 17, iPadOS 17 എന്നിവയും അവതരിപ്പിക്കും. എന്നാല്‍ ഐഫോണ്‍ പുതിയ മോഡലിന്റെ പ്രത്യേകതകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Adjust Story Font
16