Quantcast

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാർട്ട്ഫോൺ വിപണി

റിയൽമി സി. 11, റിയൽമി 8, എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള 5ജി സ്മാർട്ട്ഫോൺ

MediaOne Logo

Web Desk

  • Published:

    13 Nov 2021 12:44 PM GMT

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാർട്ട്ഫോൺ  വിപണി
X

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ 5ജി സ്മാർട്ഫോൺ വിപണിയായി ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പത്ത് ദശലക്ഷം യൂണിറ്റുകളാണ് വില്പന നടന്നത്.ഫോണിന്റെ വില്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും 5ജി സാങ്കേതികവിദ്യ രാജ്യത്ത് അടുത്തെങ്ങാനും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല.

ഏറ്റവും കൂടുതൽ വില്പന നടന്ന 5ജി സ്മാർട്ട്ഫോൺ ബ്രാൻഡ് ഷവോമിയാണ്. ഇന്റർനാഷണൽ ഡാറ്റ കോർപറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഘടകവസ്തുക്കളുടെ ക്ഷാമം മൂലം 5ജി സ്മാർട്ട്ഫോൺ വില്പന മൂന്നാം പാദത്തിൽ കുറവായിരുന്നു. എന്നിട്ടും ഇന്ത്യ ആഗോള വിപണിയിൽ മൂന്നാം സ്ഥാനം നിലനിർത്തി.

മൊത്തം വില്പനയുടെ 23.4 ശതമാനം ഷവോമിയും 16.9 ശതമാനം സാംസങ്ങിനുമാണ്. വില്പനയുടെ 16.4 ശതമാനവുമായി വിവോ ശക്തമായ മത്സരവുമായി മൂന്നാം സ്ഥാനത്തുണ്ട്. 15.7 ശതമാനവുമായി റിയൽമിയാണ് നാലാം സ്ഥാനത്ത്. റിയൽമി സി. 11, റിയൽമി 8, എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള 5ജി സ്മാർട്ട്ഫോൺ.

റെഡ്മി 9 എ, റെഡ്മി 9 പവർ, റെഡ്മി 9 , റെഡ്മി നോട്ട് 10 എസ് എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള ഷവോമിയുടെ 5ജി സ്മാർട്ട്ഫോൺ മോഡലുകൾ.

Summary : India third largest 5G smartphone market, Xiaomi dominates

TAGS :
Next Story