Quantcast

ലക്ഷ്യം പുതുതലമുറ ഉപഭോക്താക്കൾ; ഇന്ത്യയിലെ ആദ്യ ഐഫോൺ സ്‌റ്റോർ മുംബൈയിൽ തുറന്നു

ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ വർഷങ്ങളായി സാംസങ്ങും ഷിഓമി പോലെയുള്ള ചൈനീസ് ബ്രാൻഡുകളുമാണ് ആധിപത്യം പുലർത്തുന്നത്

MediaOne Logo

Web Desk

  • Published:

    18 April 2023 4:28 PM GMT

Indias first iPhone store opens in Mumbai
X

മുംബൈ: ഇന്ത്യയിലെ ആദ്യ ഐഫോൺ സ്‌റ്റോർ മുംബൈയിൽ തുറന്നു. പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സ്ഥാപനം ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ആപ്പിൾ ബികെസിയെന്ന പേരിലാണ് ആദ്യ സ്‌റ്റോർ തുറന്നത്. ബാന്ദ്ര കുർളാ കോംപ്ലക്‌സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള സ്ഥാപനം. അടുത്ത സ്‌റ്റോർ വ്യാഴാഴ്ച ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ 25 വർഷത്തിലേറെയായി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് കമ്പനി ഓർമിപ്പിക്കുന്നത്. 'ഇന്ത്യ മനോഹരമായ സംസ്‌കാരവും അതുല്യമായ ഊർജവുമള്ള ഇടമാണ്. ഞങ്ങളുടെ ദീർഘകാല ചരിത്രം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്' ആപ്പിൾ സി.ഇ.ഒ ടിം കുക് വാർത്താകുറിപ്പിൽ പറഞ്ഞു. ആപ്പിൾ സ്‌റ്റോറിന് മുമ്പിൽ അദ്ദേഹവും ജീവനക്കാരും നിൽക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

ഇതുവരെ ചൈനയിൽ നിർമാണം നടത്തിയിരുന്ന ആപ്പിൾ ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമിക്കാനും കൂടുതൽ വിൽക്കാനുമാണ് ലക്ഷ്യമിടുന്നത്. ചൈനയിലുള്ളത് പോലെ വിപുലമായി മാർക്കറ്റ് കണ്ടെത്താനും കമ്പനി ശ്രമിക്കുകയാണ്.

ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ വർഷങ്ങളായി സാംസങ്ങും ഷിഓമി പോലെയുള്ള ചൈനീസ് ബ്രാൻഡുകളുമാണ് ആധിപത്യം പുലർത്തുന്നത്. വില നിർണായകമായ മാർക്കറ്റിൽ ചെറുതും മിതമായതുമായ വിലകളിൽ മികച്ച ഫോണുകൾ ലഭ്യമാക്കുകയാണ് അവർ. ആപ്പിളിന് ഇന്ത്യൻ വിപണിയിൽ അത്ര വിപുലമായ പിന്തുണ നേടാനായിട്ടില്ല.

അതിനിടെ ആപ്പിൾ സി.ഇ.ഒ ടിം കുക് ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സന്ദർശനം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

India's first iPhone store opens in Mumbai

TAGS :
Next Story